തിരുവാതുക്കല്‍ ശ്രീവത്സത്തില്‍ ടി.കെ. വിജയകുമാര്‍-ഡോ. മീര ദമ്പതിമാരുടെ സംസ്‌കാരം ഞായറാഴ്ച..മകൾ നാട്ടിലെത്തി..അമിത്തിനെ അറിയാമായിരുന്നോ എന്നുള്ളത് ദുരൂഹം...ഏറെ നിർണായകം..

നാടിനെ നടുക്കിയ ഇരട്ടക്കൊലയായിരുന്നു കഴിഞ്ഞദിവസം കോട്ടയം തിരുവാതുക്കലില്‍ നടന്നത്. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ അസം സ്വദേശി അമിത് ഉറാങ്ങിനെ അടുത്തദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട തിരുവാതുക്കല്‍ ശ്രീവത്സത്തില്‍ ടി.കെ. വിജയകുമാര്‍-ഡോ. മീര ദമ്പതിമാരുടെ സംസ്‌കാരം ഞായറാഴ്ച നടത്തും.മകൾ വന്നതിന് ശേഷമാണ് തീരുമാനം എടുത്തത് . വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്‌കാരം. അതിനുമുന്‍പ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
സംഭവസമയത്ത് അമേരിക്കയിലായിരുന്ന മകള്‍ ഗായത്രി വെള്ളിയാഴ്ച വീട്ടിലെത്തി. തുടര്‍ന്നാണ് സംസ്‌കാരസമയം തീരുമാനിച്ചത്.ഇപ്പോഴും പല ദുരൂഹതകളും ബാക്കിയാവുകയാണ് . മകൾ കൂടി നാട്ടിലെത്തിയ സ്ഥിതിക്ക് . മകൾക്ക് അമിത്തിനെ കുറിച്ച് അറിയാമായിരുന്നോ എന്നുള്ളതെല്ലാം ചോദ്യമായി ഉയരും . കാരണം മകളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിട്ടുണ്ടായിരുന്നില്ല . മുൻപ് വിജയകുമാറുമായി അമിത് മൊബൈൽ മോഷണത്തിന്റെ പേരിലുണ്ടായ പ്രശ്‍നങ്ങൾ നടക്കുമ്പോൾ മകൾ അവിടെ ഉണ്ടായിരുന്നോ എന്നുള്ളതെല്ലാം പോലീസ് അന്വേഷിക്കും . ഒരുപക്ഷെ അച്ചന് നേരെ അമിത് മുൻപും ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിൽ അതും പോലീസ് വിശദമായി തന്നെ ചോദിച്ചു അറിയും .
അതിനിടയിൽ മീരയെ താന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നില്ലെന്ന് പ്രതിയുടെ മൊഴി. വിശദമായ ചോദ്യം ചെയ്യലിലാണു പ്രതി ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്.തന്‍റെ ലക്ഷ്യം വിജയകുമാറിനെ മാത്രം കൊലപ്പെടുത്താന്‍ ആയിരുന്നുവെന്നും എന്നാല്‍ ആരാ ആരാ എന്നുചോദിച്ചു മീര വന്നപ്പോള്‍ തന്നെ തിരിച്ചറിയുമെന്ന് മനസിലാക്കിയതുകൊണ്ടാണ് അവരെയും കൊലപ്പെടുത്തിയതെന്നും പ്രതി അമിത്. 'വിജയാ... വിജയാ...' എന്നുവിളിച്ചുകൊണ്ടാണ് വിജയകുമാറിനെ കൊലപ്പെടുത്തിയത്. ഈ ശബ്ദം കേട്ടാണ് മീര പുറത്തേയ്ക്ക് എത്തിയത്.
ആരാണെന്ന് ചോദിച്ചുവെന്നും തന്നെ മനസിലാകുമെന്ന്തിരിച്ചറിഞ്ഞപ്പോള്‍ മീരയെ കൂടി കൊലപ്പെടുത്തുകയായിരുന്നുവെന്നും അമിത് പറഞ്ഞു. തന്‍റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിക്കുമ്പോൾ പോലും പ്രതി അമിത്, പല്ല് കടിച്ച് വൈരാഗ്യം കൊണ്ടു ചുവന്ന മുഖവുമായി, ‘വിജയൻ.. വിജയൻ’ എന്നു പല തവണ അലറി വിളിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
https://www.facebook.com/Malayalivartha