ഭാര്യയോടുള്ള വൈരാഗ്യം; അച്ഛനേയും അമ്മയേയും വെട്ടിനുറുക്കി, മകനുമൊത്ത് ഒളിവിൽ , ഒടുവിൽ റിനോയെ പൂട്ടി പോലീസ്

കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യ പിതാവിനേയും മാതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് മേപ്പറമ്പ് സ്വദേശി റിനോയ് തോമസാണ് അറസ്റ്റിലായത്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബന്ധുക്കളുടെ ഫോണ്‍വിളി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവാവും മകനും ഒളിച്ച് കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തിയത്.റിനോയ് തോമസിനെ ആക്രമണമുണ്ടായ വീട്ടിലെത്തിച്ച് തെളിവെടുത്തു.
യാതൊരു ഭാവഭേദവുമില്ലാതെ ആക്രമണരീതി റിനോയ് പൊലീസിനോട് വിശദീകരിച്ചു. കുടുംബ പ്രശ്നത്തെ തുടർന്ന് റിനോയ് ഭാര്യ വിട്ടിൽ കയറി പ്രശ്നമുണ്ടാക്കുകയായിരുന്നു. റിനോയും ഭാര്യ രേഷ്മയുമായുള്ള കുടുംബ പ്രശ്നത്തിനൊടുവിൽ ഇയാൾ രേഷ്മയുടെ വീട്ടിലെത്തി ഭാര്യാപിതാവിനെയും മാതാവിനെയും ആക്രമിച്ചു.
മുളകുപൊടി എറിഞ്ഞ ശേഷം ക്രൂരമായി വെട്ടിയും കുത്തിയും പരുക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ടെറിയും, ഭാര്യ മോളിയും ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ആക്രമണത്തിന് ശേഷം മകനൊപ്പം രക്ഷപ്പെട്ട റിനോയ് തോമസിനെ മംഗലാപുരത്ത് നിന്നാണ് കഴിഞ്ഞദിവസം ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്.
ഭാര്യയോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന്‍റെ കാരണമെന്നാണ് യുവാവിന്‍റെ മൊഴി. രേഷ്നയെ അന്വേഷിച്ചാണ് എത്തിയതെന്നും മാതാപിതാക്കള്‍ കയര്‍ത്ത് സംസാരിച്ചത് പ്രകോപനത്തിന് ഇടയാക്കിയെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ വിപിന്‍ വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha