മുഖ്യമന്ത്രിയുടെ മകളെ തൂക്കാൻ.. ചെങ്കീരികൾ താറുടുത്ത് രംഗത്ത്...എസ്.എഫ്.ഐ ഒ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ്, ഒരു പിടി കേന്ദ്ര ഏജൻസികളെ ഇറക്കിയിരിക്കുന്നത്..

നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ , സെൻട്രൽ ഇക്കണോമിക് ഇൻ്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ എന്നിവർക്കാണ് എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ പകർപ്പ് കൈമാറിയത്. പ്രതികൾ അന്യായമായി കൈവശപ്പെടുത്തിയ തുക തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നടപടികൾ ആരംഭിക്കും. നിയമവിരുദ്ധ മാർഗത്തിലൂടെ ലാഭം നേടിയ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം തിരിച്ചുപിടിക്കാൻ കമ്പനി ലോ ട്രിബ്യൂണലിന് അധികാരമുണ്ട്.
കൊച്ചിയിലെ പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിന് ഒരു സേവനവും നല്കാതെ പ്രതിമാസം മൂന്നുലക്ഷം രൂപ സിഎംആർഎൽ നല്കിയതായി കമ്പനി രേഖകളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെയും വീണയുടേയും മൊഴികളിൽ നിന്നും കണ്ടെത്തിയതായി പറയുന്നു. ഇരുകമ്പനികളും തമ്മിൽ സോഫ്റ്റ് വെയർ നല്കുന്നതിന് പുറമെ വാർഷിക പരിപാലന കരാറും ഉണ്ടായിരുന്നെങ്കിലും പ്രത്യേകിച്ച് ഒരു സേവനവും നൽകാതെയാണ് മാസപ്പടിയായി മൂന്ന് ലക്ഷം രൂപ നൽകിയിരുന്നത്. ഈ പണമാണ് തിരികെ നൽകേണ്ടി വരുന്നത്. ഇതു കൂടാതെ അഞ്ചു ലക്ഷം രൂപ മാസപ്പടിയായി വീണ നേരിട്ട് കൈപ്പറ്റിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ എട്ടുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർ എൽ കമ്പനി ഒരു സേവനം നല്കാതിരുന്നിട്ടും മാസംതോറും നൽകിപ്പോന്നത്. ഈ ഇടപാടുകളെല്ലാം കുഴപ്പമാണെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.സോഫ്റ്റ് വെയർ സേവനങ്ങൾ നല്കുന്നതിനാണ് സിഎം ആർഎല്ലും എക്സാലോജിക്കും തമ്മിൽ കരാർ ഉണ്ടായിരുന്നതെങ്കിലും സേവനമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ സിഎംആർഎൽ മറ്റൊരു ഐടി കമ്പനിയായ എടിഎൻഎ ടെക്നോളജീസ് എന്ന സ്ഥാപനത്തെ ഏർപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പണം ഒരാളും പണി മറ്റൊരാളും ചെയ്തു എന്നാണ് കണ്ടെത്തൽ.വീണയുടെ കമ്പനിക്ക് നല്കിയതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് അവർക്ക് കരാർ നല്കിയത്. കാരണം അവർക്ക് ഉന്നത ബന്ധങ്ങളില്ല.മെച്ചപ്പെട്ട സേവനം ഇവർ സിഎംആർഎല്ലിന് നല്കിയതായും രേഖകളിലുണ്ട്.ഇതിന്റെ മുഴുവൻ തെളിവുകളും കേന്ദ്രം കൈമാറി. പ്രത്യക്ഷത്തിൽ ഒരു കരാറുണ്ടാക്കി അതിൻ്റെ മറവിൽ വീണയുടെ കമ്പനിയും സിഎംആർഎല്ലും നടത്തിയ ഇടപാടുകൾ ദുരുഹവും തട്ടിപ്പുമാണെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്. സിഎംആർഎല്ലിൽ നിന്ന് പണം പരമാവധി അടിച്ചുമാറ്റുക എന്ന ഉദ്ദേശം മാത്രമാണ് വീണയ്ക്കും അവരുടെ കമ്പനിക്കും ഉണ്ടായിരുന്നതെന്ന് കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്. സി എം ആർ എല്ലിന് സർക്കാരിൽ പങ്കാളിത്തമുണ്ട്.സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ കർത്ത, ടി വീണ എന്നിവർക്കു പുറമെ സിഎംആർഎല്ലിലെ മുതിർന്ന ചില ഉദ്യോഗസ്ഥരും എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളാണ്. ശശശിധരൻ കർത്തായും വീണയും ചേർന്നു നടത്തിയ പണാപഹരണ തട്ടിപ്പാണ് കേസിൻ്റെ പ്രധാന കണ്ടെത്തൽ.സിഎംആർഎൽ കമ്പനിയിൽ നിന്ന് മാലിന്യ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനെന്ന പേരിൽ 139 കോടി രൂപ വാഹന വാടക ഇനത്തിലും, മറ്റൊരു 43 കോടി മറ്റ് ചില ഇടപാടുകാർക്കും നല്കിയതായി കമ്പനിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരത്തിൽ 182 കോടി രൂപ ദുരുഹ ഇടപാടിലൂടെ അടിച്ചു മാറ്റിയതായി എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിക്ക് സിഎംആർഎൽ കമ്പനിയിൽ 13 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ മാസപ്പടി ഇടപാടിൽ കെഎസ്ഐസിസിക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്.ഇല്ലാത്ത സേവനത്തിനു മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിക്കു പണം നല്‍കിയെന്ന കേസില്‍ നടപടികള്‍ നിര്‍ത്തിവച്ച് 2 മാസം തല്‍സ്ഥിതി തുടരാനാണ് ഹൈക്കോടതി നിര്‍ദേശം. ഇത് കോടതിയ്ക്കാണ് നല്‍കിയത്. എസ് എഎഫ് ഐ ഒ കുറ്റപത്രം ഇഡിക്ക് മുമ്പിലുണ്ട്. കോടതിയിലൂടെ അവര്‍ക്ക് അത് കിട്ടി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി ഇഡിക്ക് ബാധകമല്ലെന്ന വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ തല്‍സ്ഥിതി നിര്‍ദ്ദേശം മറികടന്ന് കേസുമായി മുമ്പോട്ട് പോയാല്‍ ചിലപ്പോള്‍ അത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ഇഡി വിലയിരുത്തുന്നു. സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ടി.ആര്‍.രവിയുടെ ഇടക്കാല ഉത്തരവ്. എതിര്‍കക്ഷികള്‍ക്കു നോട്ടിസ് അയയ്ക്കാനുള്ള നടപടികള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദ്ദേശം. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്താ, ടി.വീണ തുടങ്ങി 13 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഇതിനൊപ്പമാണ് അഴിമതിയിലെ കേസും ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷന്‍ ബഞ്ചിന് മുന്നിലെത്തിയത്.വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യുഷന്‍സ് കമ്പനിക്ക് സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം.ആര്‍. അജയനാണ് അഡ്വ. ഷാജി ചിറയത്ത് വഴി പൊതുതാത്പര്യഹര്‍ജി ഫയല്‍ചെയ്തത്. ഇതിലാണ് കോടതി മുഖ്യമന്ത്രിക്ക് നോട്ടീസയച്ചത്. ഹര്‍ജി വേനലവധിക്കുശേഷം വീണ്ടും പരിഗണിക്കും. സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ പരാമര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതും കേസില്‍ നിര്‍ണ്ണായകമാണ്.എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ കേസെടുക്കും മുന്‍പ് എതിര്‍കക്ഷികളെ കേള്‍ക്കണമോ എന്നതിലാകും ഹൈക്കോടതി വാദം കേള്‍ക്കുക. എസ്എഫ്‌ഐഒ ഫയല്‍ചെയ്ത അന്വേഷണറിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ ഉത്തരവിട്ട പ്രത്യേകകോടതിയുടെ നടപടിയിലാണ് വിശദവാദം കേള്‍ക്കുന്നത്. കേസെടുക്കാന്‍ ഉത്തരവിടുംമുന്‍പ് പ്രത്യേകകോടതി എതിര്‍കക്ഷികളെ കേള്‍ക്കേണ്ടതുണ്ടോയെന്ന നിയമപ്രശ്‌നമാകും കോടതി പരിഗണിക്കുക. ഭാരതീയ നാഗരിക സുരക്ഷാസംഹിത പ്രകാരം കേസെടുക്കാന്‍ ഉത്തരവിടുംമുന്‍പ് എതിര്‍കക്ഷികളെ കേള്‍ക്കേണ്ടതുണ്ടെന്നാണ് സിഎംആര്‍എലിന്റെ വാദം.എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയത് ബിഎന്‍എസ്എസ് നിലവില്‍ വരുന്നതിന് മുന്‍പായതിനാല്‍ കേസെടുക്കുംമുന്‍പ് എതിര്‍കക്ഷികളെ കേള്‍ക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ വാദിച്ചു. തുടര്‍ന്നാണ് എതിര്‍ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ നിര്‍ദേശിച്ച് ഹര്‍ജി കോടതിയവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റിയത്. ഹര്‍ജി മേയ് 23നു പരിഗണിക്കാന്‍ മാറ്റി. പുതിയ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള നടപടിയായതിനാൽ കമ്പനിയുടെ വാദം നിലനിൽക്കില്ല. ശശിധരൻ കർത്ത വീണാ വിജയന് 50 ലക്ഷം രൂപ കടം കൊടുത്തു! കടം വീട്ടാൻ കർത്ത വീണക്ക് മാസം 8 ലക്ഷം രൂപ വീതം നൽകി. വിചിത്രമായ ഈ കണ്ടെത്തലാണ് എസ്.എഫ്. ഐ ഒ നടത്തിയത്. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകളാണ്. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.
പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടി എന്നാണ് റിപ്പോർട്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വീണ വിജയൻ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും സിഎംആറിൽ നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോഗിച്ചാണെന്നും റിപ്പോർട്ടിലുണ്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ ഉടമ ശശിധരൻ കറുത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിഎംആർഎൽ നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സിഎംആർഎല്ലിൽ നിന്ന് കിട്ടിയ ഈ പണം എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിലെ ലോൺ തുക തിരികെ അടയ്ക്കാൻ വീണ ഉപയോഗിച്ചു. നാല് ലക്ഷം രൂപയാണ് ഇത്തരത്തിൽ തിരിച്ചടച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ കിട്ടിയ പണമാണ് ശശിധരൻ കർത്തയുടെ തന്ന മറ്റൊരു സ്ഥാപനത്തിലേക്ക് വക മാറ്റി നൽകിയത്. ഇതുവഴി സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നും എസ്എഫ്ഐഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ. പണം തിരിച്ചടച്ചു . എസ് എഫ് ഐ ഒ ചാര്‍ജ് ഷീറ്റിലെ വിശദാംശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സി പി എം മറുപടി പറയണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സി എം ആര്‍ എല്ലിന്റെ സഹോദര സ്ഥാപനമായ എം പവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വായ്പയായി ലഭിച്ച തുക തിരിച്ചടച്ചുവെന്ന് വ്യാജമായി രേഖയുണ്ടാക്കി അത് സ്വന്തമാക്കിയെന്ന് എസ് എഫ് ഐ ഒ കുറ്റപത്രത്തിലൂടെ വ്യക്തമായ സഹചര്യത്തില്‍ ഈ അഴിമതിപ്പണം ഏത് ഗണത്തില്‍ സി പി എം ഉള്‍പ്പെടുത്തുമെന്നാണ് കുഴൽനാടന്റെ ചോദ്യം. മാസപ്പടി ആരോപണം ഉയര്‍ന്നത് മുതല്‍ സി പി എം അതിനെ ന്യായീകരിക്കുകയാണ്. രണ്ട് കമ്പനികള്‍ നടത്തിയ സുതാര്യമായ ഇടപാടാണെന്നും അതിന് അവര്‍ നികുതി അടച്ചിട്ടുണ്ടെന്നുള്ള വാദഗതികളാണ് സി പി എം നിരത്തിയത്. ഈ ആരോപണം ഉയര്‍ന്നിട്ട് ഇതുവരെ അതിന് വ്യക്തമായ മറുപടി നല്‍കാന്‍ വീണാ വിജയന്‍ തയ്യാറായിട്ടില്ല. സി പി എം പി.ബി മുതല്‍ ലോക്കല്‍ സെക്രട്ടറിവരെ ന്യായീകരണവുമായി രംഗത്തെത്തി. വായ്പയായി ലഭിച്ച തുക വകമാറ്റിയതിനെ കുറിച്ച് സി പി എം നേതൃത്വത്തിന് എന്താണ് പറയാനുള്ളത്? എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ വീണാ വിജയന്‍ ക്രമക്കേട് കാട്ടിയെന്ന് പറയുന്നുണ്ട്. എം പവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്ന് വീണയ്ക്ക് പണം നല്‍കിയെന്ന് കടലാസില്‍ കുറിക്കുകയും പിന്നേട് അത് തിരികെ നല്‍കിയെന്ന് കടലാസ് രേഖയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊരു പണം നല്‍കിയതല്ലാതെ തിരികെ നല്‍കിയില്ലെന്ന് എസ് എഫ് ഐ ഒ കണ്ടെത്തി. ഈ ഇടപാട് ഏത് കരാറിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാനുള്ള ബാധ്യത സി പി എമ്മിനുണ്ട്. ചുരുങ്ങിയ പക്ഷം അത് അഴിമതിപ്പണമാണെന്ന് സി പി എം അംഗീകരിക്കേണ്ടി വരും. എസ് എഫ് ഐ ഒ കുറ്റപത്രപ്രകാരം സി എം ആർ എല്‍ കമ്പനിയില്‍ നിന്ന് കോടിക്കണക്കിന് അനധികൃത കള്ളപ്പണം വെളുപ്പിക്കുന്നതിന് അക്കൗണ്ടില്‍ വാങ്ങി അത് ഉപയോഗിച്ച് കൊണ്ടുരിക്കുകയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍. തുക തിരിച്ചടച്ചെന്ന് കടലാസു രേഖയുണ്ടാക്കിയത് ബോധ്യമായ സാഹചര്യത്തില്‍ വീണാ വിജയന് ലഭിച്ചത് അഴിമതിപ്പണമാണെന്ന കാര്യം ഈ ഘട്ടത്തിലെങ്കിലും സി പി എം അംഗീകരിക്കുമോയെന്നും മാത്യൂ കുഴല്‍നാടന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha