അവസാനമായി സംസാരിച്ചത് പോലും 'അമ്മ'മീരയോട്; മകന്റെ വേർപാട് സഹിക്കാനാകാതെ വീടിനുള്ളിൽ ഒതുങ്ങി...

കോട്ടയത്തിനു ചിരപരിചിതമായ പേരാണ് ‘ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം’ എന്നത്. തിരുനക്കര ക്ഷേത്രത്തിനും ചെറിയ തൃക്കോവിൽ ക്ഷേത്രത്തിനും സമീപമാണ് ഓഡിറ്റോറിയം. കോട്ടയം നഗരസഭാ ചെയർമാനായിരുന്ന ടി.കെ.ഗോപാലകൃഷ്ണപ്പണിക്കരാണ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം നിർമിച്ചത്. ഗോപാലകൃഷ്ണപ്പണിക്കരിൽ നിന്നാണു വ്യവസായ പ്രമുഖനായ വിജയകുമാറിന്റെ അച്ഛൻ തെക്കുംഗോപുരം ശാസ്താഭവനിൽ കാർത്തികേയൻ നായർ വാങ്ങിയത്. അച്ഛന്റെ മരണശേഷം വിജയകുമാർ ചുമതല ഏറ്റെടുത്തു. ഒരു വർഷം മുൻപ് ഓഡിറ്റോറിയം വിജയകുമാർ നവീകരിക്കുകയും ചെയ്തിരുന്നു. ഒന്നര വർഷത്തോളം വിജയകുമാറിന്റെ വിശ്വസ്തനായ ജോലിക്കാരനായിരുന്നു അമിത്.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ പണമിടപാടുകളടക്കം വിജയകുമാര്‍ ഇയാളെ ഏല്‍പ്പിച്ചിരുന്നു. വിജയകുമാറിന് കോടികളുടെ ആസ്തിയാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉണ്ടായിരുന്നത്. ബാംഗ്ലൂരിൽ തന്നെ ശത കോടികളുടെ വസ്തുതകൾ വിജയകുമാർ ഉണ്ടായിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു ബിസിനസ് നടത്തിവരികയായിരുന്നു ഗൗതം. ഇതിനിടയിൽ പലപ്പോഴായി ചിലർ വിജയകുമാറിനെ മറ്റുപല കാര്യങ്ങൾക്കായി ഇടനിലക്കാരനാക്കാൻ ശ്രമിച്ചു. ഇതിനു വഴങ്ങാതെ വന്നതോടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്
രണ്ടുമക്കളിൽ ഒരാളായ ഗൗതമിനെ ശത്രുക്കൾ തീർത്തുകളഞ്ഞു. മകൻ മരിച്ചതോടെ അമ്മയായ ഡോക്ടർ മീര, മാനസിക നിലതെറ്റിയ അവസ്ഥയിലായിരുന്നു. പുറത്തേയ്‌ക്കെങ്ങും ഇറങ്ങാതെ, വീടിനുള്ളിൽ ഒതുങ്ങിക്കൂടി.
അമ്മയോടായിരുന്നു ഏറ്റവും അവസാനമായി ഗൗതം സംസാരിച്ചത്. മകന്റെ അപ്രതീക്ഷിത വേർപാട് അവരെ സംബന്ധിച്ചിടത്തോളം താങ്ങാൻ കഴിയുന്നതിനു അപ്പുറമായിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു വിദേശിയുമായുള്ള മകളുടെ വിവാഹം നടന്നത്. ഇന്ദ്രപ്രസ്ഥയിൽ തന്നെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നതും. പക്ഷെ ആ വിവാഹത്തിന് പോലും മീരയ്ക്ക് പങ്കെടുക്കാനായില്ല...
https://www.facebook.com/Malayalivartha