അമിതിന് പിന്നിലെ കരങ്ങൾ...! തീർത്താൽ തീരാത്ത പക അവസാനിച്ചത്...

കോട്ടയത്തെ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി അമിത് ഒറാങ്, വിജയകുമാറിനെ മാത്രമാണ് കൊല്ലാൻ ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസിനോട് പറഞ്ഞത്. തീർത്താൽ തീരാത്ത പകയുടെ സ്ക്രിപ്ട് ഒക്കെ പോലീസിന് മുന്നിൽ അമിത് പറയുന്നുണ്ട്. ഇനി പറഞ്ഞാൽ മാത്രം ആ ഫീൽ വരില്ലെന്ന് കരുതി ചോദ്യം ചെയ്യലിനിടെ കാര്യമായി അങ്ങ് അഭിനയിച്ചു കാണിച്ചു.
തന്‍റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പല്ലു കടിച്ചുകൊണ്ടാണ് അമിത് പൊലീസിനോട് വിവരിച്ചത്. മൊഴി നൽകുന്നതിനിടെ ‘വിജയൻ.. വിജയൻ’ എന്നു പല തവണ അലറി വിളിച്ചു...
മുഖമൊക്കെ ചുവന്ന് തടിച്ചു.. കൊലപാതകം നടത്തിയ ആ സമയത്തെ ഭാവമൊക്കെ പോലീസിന് മുന്നിലും കാണിക്കുകയാണ്. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് കുറച്ച് സാങ്കേതികവിവരങ്ങള്‍ അറിയാം എന്നതല്ലാതെ കുറ്റകൃത്യങ്ങളില്‍ പ്രതിക്ക് പ്രൊഫഷണല്‍ സമീപനമോ അറിവോ ഇല്ല എന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha