വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവ്

വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവ്. വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താതിരുന്നത് കൊല്ലത്തു നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതിയുടെ തീരുമാനം.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍ എന്നിവരെയും പ്രത്യേകം ക്ഷണിതാക്കളാകും. എ.കെ.ബാലന്‍, എം.എം. മണി, കെ.ജെ.തോമസ്, പി. കരുണാകരന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരെയും പ്രത്യേകം ക്ഷണിതാക്കളാക്കിയിട്ടുണ്ട്. വീണാ ജോര്‍ജ് മാത്രമാണ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ്.
https://www.facebook.com/Malayalivartha