മേയ് രണ്ടിന് 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും...തുറമുഖത്തു നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും

വിഴിഞ്ഞം തുറമുഖത്തിന്റെ സമര്‍പ്പണച്ചടങ്ങിന് ഇനി അഞ്ചുനാള്‍ മാത്രം. മേയ് രണ്ടിന് 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കുന്നതാണ്. തുറമുഖത്തു നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വ്യാവസായികചരിത്രത്തില്‍ മുന്‍പന്തിയില്‍ ഇടംപിടിക്കാനൊരുങ്ങുന്ന വമ്പന്‍ വികസനപദ്ധതികളിലൊന്നാണ് വ ിഴിഞ്ഞം തുറമുഖം.
പ്രവര്‍ത്തനസജ്ജമായി നാലുമാസത്തിനുള്ളില്‍ തന്നെ ദക്ഷിണേഷ്യയിലെ മുന്‍നിര തുറമുഖങ്ങളോടു കിടപിടിക്കുന്ന പ്രകടനമാണ് വിഴിഞ്ഞത്തിന്റേത്. നേരത്തേ വിജിഎഫ് നല്‍കുന്നതിലുള്‍പ്പെടെ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കം നിലനിന്നിട്ടുണ്ടായിരുന്നു. കേന്ദ്രനിബന്ധനകള്‍ക്കെതിരേ സംസ്ഥാനം ഔദ്യോഗികമായി പ്രതിഷേധവും അറിയിച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ മുന്‍ധാരണയില്‍ നിന്ന് വ്യതിചലിക്കാനായി കേന്ദ്രം തയ്യാറായില്ല. തുടര്‍ന്ന് ആദ്യത്തെ കരാര്‍ പ്രകാരംതന്നെ 817 കോടിയുടെ വിജിഎഫ് വാങ്ങാന്‍ സംസ്ഥാനം കരാര്‍ ഒപ്പിടുകയായിരുന്നു. അതിനുശേഷമാണ് പ്രധാനമന്ത്രിതന്നെ തുറമുഖസമര്‍പ്പണത്തിനായി വിഴിഞ്ഞത്ത് എത്തുന്നത്.
വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാകും ചടങ്ങ് നടക്കുക. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനാണ് ചടങ്ങ് നടത്തുന്നതിന്റെ ചുമതല. ചടങ്ങില്‍ ആരൊക്കെയാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കുകയെന്നതില്‍ ഇതുവരെ സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.
കഴിഞ്ഞ ജൂലായിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചത്. തുറമുഖത്തെത്തിയ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലിനെ സ്വീകരിച്ച് ് ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
https://www.facebook.com/Malayalivartha