എംഡിഎംഎയും ഹെറോയിനും അടക്കമുള്ള നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍....

എംഡിഎംഎയും ഹെറോയിനും അടക്കമുള്ള നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍. എറണാകുളം തോപ്പുംപടി പ്ലാപ്പള്ളി വീട്ടില്‍ സനീഷ് (40) ആണ് പൂച്ചാക്കല്‍ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം വൈകുന്നേരം തൃച്ചാറ്റുകളും ജംഗ്ഷന് സമീപം വെച്ച് രണ്ട് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിമുട്ടി. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് ഒടുവില്‍ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പക്കല്‍ നിന്നും 9.53 ഗ്രാം എംഡിഎംഎയും 6.41 ഗ്രാം ഹെറോയിനും അടക്കമുള്ള നിരോധിത മയക്കു മരുന്നുകള്‍ കണ്ടെത്തിയത്.
ഇയാളെ അറസ്റ്റ് ചെയ്തു ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha