തല കുത്തനെ മറിഞ്ഞ് കാറിൽ നിലവിളിച്ച് ഭാര്യ.! രക്ഷിക്കാതെ ഓടിരക്ഷപ്പെട്ട് ഭർത്താവ്.! മനഃപൂർവ്വമുണ്ടാക്കിയ അപകടം ?

അപകടമുണ്ടായ വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു. ഇടുക്കിയിലാണ് സംഭവം, ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.
പോലീസ് സിസിടിവി പരിശോധിച്ചു. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതാണ് എന്നാണ് പോലീസ് സംശയം . സംഭവത്തിൽ ഉപ്പുതറ പോലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സുരേഷും ഭാര്യയും കാറിൽ സഞ്ചരിക്കവെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭാര്യ ഉപേക്ഷിച്ച് സുരേഷ് പോയെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ സ്റ്റിയറിങ്ങിൽ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha