പാലം നിർമ്മാണത്തിനിടെ കമ്പി മോഷണം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ; കുമരകം സ്വദേശി ബിനോയ് വിശ്വനാഥനാണ് അറസ്റിലായത്

നിർമ്മാണത്തിലിരുന്ന കുമരകം കോണത്താറ്റ് പാലത്തിൻ്റെ കമ്പിയാണ് മോഷ്ടിച്ച ആൾ അറസ്റ്റിൽ. പിടിയാലായത് കുമരകം സ്വദേശി ബിനോയ് വിശ്വനാഥൻ . 630 കിലോ കമ്പിയാണ് പലദിവസങ്ങളിലായി മോഷ്ടിച്ചത്.നേരത്തെ പാലം നിർമ്മാണം വൈകിയതിനെതിരെ കോൺഗ്രസ് സമരം നടത്തിയിരുന്നു .
പാലം പണിക്ക് കരാറുകാരൻ ഇറക്കിയ കമ്പിയും മറ്റ് സാധനങ്ങളും മോഷണം പോയത് പണിയെ ബാധിച്ചു. പാലം പണി തുടങ്ങിയപ്പോൾ ഉപകരണങ്ങളും ഗർഡർ നിർമാണത്തിനു വളച്ചു വച്ച കമ്പികളും മോഷണം പോയിരുന്നു. കമ്പികൾ വാങ്ങി വളച്ച് വച്ച ശേഷമേ ഇനി ബാക്കി പണികൾ നടത്താൻ കഴിയൂ എന്ന സ്ഥിതിയായിരുന്നു.
കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ സമീപനപാതയുടെ കോൺക്രീറ്റ് സ്ലാബുകളുടെ ജോലി മേയ് മാസത്തിൽ തീരുമെങ്കിലും തുടർന്നുള്ള സമീപ പാതയുടെ മണ്ണ് ഇട്ടുള്ള ജോലിക്കുള്ള നടപടി വൈകുന്നു. മണ്ണിട്ടുള്ള സമീപനപാതയുടെ നിർമാണത്തിന് ആവശ്യമായ നടപടിക്രമങ്ങൾ കേരള റോഡ് ഫ്രണ്ട് ബോർഡ് പൂർത്തിയാക്കിയിട്ടില്ല. സമീപനപാതയുടെ ഡിസൈൻ, റിവേഴ്സ് എസ്റ്റിമേറ്റ്, നിർമാണത്തിനുള്ള തുക അനുവദിക്കൽ തുടങ്ങിയവയാണ് പൂർത്തിയാകേണ്ടത്.
https://www.facebook.com/Malayalivartha