Widgets Magazine
28
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി നടത്തുന്ന അത്താഴ വിരുന്ന്..സദ്യയൊരുക്കി കാത്തിരിക്കുന്ന കമലയും മകളും..അവസാന നിമിഷം ട്വിസ്റ്റ്..കേന്ദ്രം കയ്യോടെ തൂക്കി..കേരള-ബംഗാള്‍-ഗോവ ഗവര്‍ണര്‍മാർ പ്ലാൻ മാറ്റി..


ഓട്ടോ യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പെൺകുട്ടി..പട്ടാപ്പകൽ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുമെന്ന് ഭീഷണിയുമായി ഡ്രൈവർ.. ഓട്ടോ ഡ്രൈവർ ഓട്ടോയിൽ നിന്ന് ഇറങ്ങി വിദ്യാർത്ഥിനിക്ക് നേരെ തുപ്പി..


പാകിസ്ഥാൻ വ്യോമപാത അടച്ചതിന് പിന്നാലെ..വ്യാഴാഴ്ച മുതല്‍ പല എയര്‍ ഇന്ത്യാ വിമാനങ്ങളും വഴിതിരിച്ചു വിടുന്നു.. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ പതിവിലേറെ താമസിച്ചാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്..


കൊച്ചി മെട്രോയിൽ നിരവധി ഒഴിവുകൾ;ലക്ഷങ്ങൾ ശമ്പളവും.. ഇപ്പോൾ അപേക്ഷിക്കൂ


പ്രകൃതിയുടെ നിഗൂഢത: ആയിരക്കണക്കിന് ഭീമൻ മുട്ടകൾ അടവെച്ചു മൽസ്യകന്യകയെ വിരിയിക്കുന്ന ഒരു അഗ്നിപർവതം; മുട്ടവിരിയാൻ 4 വർഷം ..അദ്ഭുതപ്പെട്ട് ശാസ്ത്രജ്ഞർ

നിങ്ങള്‍ക്ക് പ്രായപരിധി ഇളവ് കേന്ദ്ര കമ്മറ്റിയിലാണ് ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ശ്രീമതിയെ ആട്ടിയിറക്കി പിണറായി

27 APRIL 2025 06:42 PM IST
മലയാളി വാര്‍ത്ത

ഇവിടേക്ക് കയറിപ്പോകരുത്...പികെ ശ്രീമതിയെ ചവിട്ടിപ്പുറത്താക്കി പിണറായി. കപ്പിത്താന്‍ കെ സൂര്യന്‍ തള്ളുകളുമായ് നടന്ന തുന്നല്‍ ടീച്ചര്‍ക്ക് കരണംപുകച്ച് കിട്ടിയെന്ന് പരിഹാസം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്ര കമ്മറ്റി അംഗം ശ്രീമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പിണറായി നടപടിയില്‍ ഞെട്ടി ജനറല്‍ സെക്രട്ടറി എം ബേബി. പിബിയെ തള്ളി പിണറായി ചെങ്കോലെടുത്ത് ബേബിയുടെ മുന്നില്‍ ആട്ടം ആടുന്നു. മരുമകന്‍ റിയാസിനെ വെട്ടിയ ശ്രീമതിയോട് പിണറായി കലിപ്പിലായിരുന്നു അവസരം കിട്ടിയത് ദേ അടിച്ചോടിച്ചു. സിപിഎമ്മിലെ കൂട്ടയടി അങ്ങാടിപ്പാട്ടായി ശ്രീമതിക്ക് വലക്കേര്‍പ്പെടുത്തിയ നടപടിയില്‍ ചേരിതിരിഞ്ഞ് അടിയും തെറിവിളിയും.

നിങ്ങള്‍ക്ക് പ്രായപരിധി ഇളവ് കേന്ദ്ര കമ്മറ്റിയിലാണ്. ആ ഇളവ് ഉപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം. നിങ്ങള്‍ക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നല്‍കിയിട്ടില്ലെന്ന് പത്തൊമ്പതാം തീയതി നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി പികെ ശ്രീമതിയോട് പച്ചയ്ക്ക് പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പികെ ശ്രീമതി പങ്കെടുത്തില്ല. കേന്ദ്ര കമ്മറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ സാധാരണ ആളുകള്‍ പങ്കെടുക്കാറുണ്ട്. കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയില്‍ പികെ ശ്രീമതിക്ക് ഇളവ് നല്‍കിയിരുന്നു. ആ ഇളവ് അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്രീമതിക്ക് പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ശ്രീമതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാനോ സംഘടനാചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്ന്. സിപിഎം ദേശീയ ജനറ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരുമായി സംസാരിച്ചപ്പോള്‍ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോ എന്ന് പികെ ശ്രീമതി ചോദിച്ചതായാണ് വിവരം.

സിപിഎമ്മിലെ സംഘടനാ സംവിധാനത്തില്‍ ഇനി ഏറ്റവും ഉയര്‍ന്ന ഘടകം കേരളമോ? കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് അസാധാരണ വിലക്കേര്‍പ്പെടുത്തി സിപിഎം കേരളഘടകം നടത്തിയ നീക്കമാണ് ദേശീയ നേതൃത്വത്തിന്റെ പ്രസക്തി കുറയ്ക്കുന്നത്. സാധാരണ നിലയില്‍ സിപിഎം ചട്ട പ്രകാരം കേന്ദ്ര കമ്മറ്റി അംഗത്തിനെതിരെ നടപടി എടുക്കാന്‍ ആ ഘടകത്തിന് മാത്രമേ കഴിയുകയുള്ളൂ. കേന്ദ്ര കമ്മറ്റി അംഗത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന് നടപടി എടുക്കാന്‍ കഴിയില്ല. പിണറായിസം ഇതും അട്ടിമറിക്കുകയാണ്. എകെജി സെന്ററിന്റെ ഉദ്ഘാടനത്തില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയെ പിന്‍നിരയിലേക്ക് ഒതുക്കി നിര്‍ത്തിയ പിണറായി മറ്റൊരു തീരുമാനവും സ്വന്തം നിലയില്‍ എടുക്കുകായണ്. പിണറായിയെ വെല്ലുവിളിക്കാനുള്ള കരുത്ത് പികെ ശ്രീമതിയ്ക്കില്ല. അതുകൊണ്ട് തന്നെ പിണറായി പറയുന്നതേ നടക്കൂ. പിണറായി പകവീട്ടുകയാണെന്നാണ് പാര്‍ട്ടിയിലെ അടക്കംപറച്ചിലുകള്‍.

സിപിഎം കേന്ദ്ര കമ്മറ്റിയിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ഉള്‍പ്പെടുത്താന്‍ പിണറായി ആഗ്രഹിച്ചിരുന്നു. പ്രായപരിധിയില്‍ തട്ടി പികെ ശ്രീമതി കേന്ദ്ര കമ്മറ്റിയ്ക്ക് പുറത്താകുമെന്ന് ഏവരും കരുതി. എന്നാല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീമതിയ്ക്ക് ഇളവ് കിട്ടി. ഇതോടെ കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മറ്റിയിലേക്കുള്ള ഒഴിവുകള്‍ കുറഞ്ഞു. മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയില്‍ എടുക്കുന്നതിനെ എതിര്‍ത്തവരുടെ പിന്തുണയില്‍ ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ പദവി നിലനിര്‍ത്തി. 75 വയസ്സെന്ന പ്രായപരിധിയെ പിണറായിയെ പോലെ ശ്രീമതിയും മറികടന്ന് ദേശീയ നേതൃത്വത്തിന്റെ ഭാഗമായി. അങ്ങനെ കേന്ദ്ര കമ്മറ്റിയില്‍ പികെ ശ്രീമതി എത്തിയത് പിണറായിയ്ക്ക് പിടിച്ചില്ലെന്നാണ് സൂചന. ഇതാണ് ശ്രീമതിയ്ക്കുള്ള വിലക്കിന് കാരണവും. കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തിരുന്നു. യോഗം തുടങ്ങുമ്പോള്‍ പിണറായി, ഇത് പാടില്ലെന്നും ഇവിടെ നിങ്ങള്‍ക്ക് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്നും ശ്രീമതിയോട് പറഞ്ഞു. എന്നാല്‍, ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി മറുപടി പറഞ്ഞു. ഈ വാര്‍ത്ത മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധിയില്‍ നല്‍കിയ ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റാരും ഒന്നും പറഞ്ഞില്ല. ഇതൊരു അസാധാരണ നിലപാടാണ്. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തില്ല. എന്നാല്‍, ശനിയാഴ്ച സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയില്‍നിന്ന് പ്രായപരിധികാരണം പുറത്തായവരെ സംസ്ഥാനസമിതിയില്‍ ക്ഷണിതാക്കളാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എ.കെ. ബാലനടക്കം ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആ പരിഗണനയിലാണ് ശ്രീമതിക്കും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവസരം നല്‍കിയത്. കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രത്യേകം പാര്‍ട്ടി ചുമതല ഏല്‍പ്പിക്കാറുണ്ട്. ശ്രീമതിക്ക് അത്തരമൊരു ചുമതലയും നല്‍കില്ല. കേന്ദ്ര കമ്മറ്റിയിലേക്കുള്ള മുഹമ്മദ് റിയാസിന്റെ കയറ്റം ശ്രീമതി ഇല്ലാതാക്കിയെന്നാണ് ചില കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തില്‍ പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരെ സംസ്ഥാനകമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും ഒഴിവാക്കിയിരുന്നു.

പക്ഷേ, പാര്‍ട്ടി കോണ്‍ഗ്രസ് പി.കെ. ശ്രീമതിക്ക് ഇളവുനല്‍കി കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കശ്മീരില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്കും പാര്‍ട്ടികോണ്‍ഗ്രസ് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. പിണറായിയ്ക്ക് കേരളത്തിലും കിട്ടി ഇളവ്. പിണറായിയ്ക്ക് മാത്രം ഇളവ് മതിയെന്നതായിരുന്നു ദേശീയ തലത്തില്‍ കേരള ഘടം എടുത്ത നിലപാട്. ഇതിന് വിരുദ്ധമായാണ് ഏവരേയും ഞെട്ടിച്ച് ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ പദവി ഉറപ്പിച്ചത്. ഇത് പിണറായിയുടെ ആഗ്രഹത്തോടെയായിരുന്നില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്. ശ്രീമതിയെ സെക്രട്ടറിയേറ്റില്‍ നിന്നും വിലക്കാന്‍ പിണറായിയ്ക്ക് കഴിയില്ല. പക്ഷേ ഈ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള കരുത്ത് എംഎ ബേബിക്ക് പോലുമില്ല. ശ്രീമതിയോട് ഇനി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് പിണറായി പറയാതെ പറയുന്നത്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീമതിക്ക് അവകാശമുള്ളപ്പോഴാണ് പിണറായിയുടെ വിലക്ക്.

കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേരാണ് മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലെത്തിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടിപി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ.എസ്.സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെത്തിയ മൂന്നു മലയാളികള്‍. പുതിയ കേന്ദ്രകമ്മിറ്റി പാനല്‍ സിസിയില്‍ വച്ചപ്പോള്‍ യുപി, മഹാരാഷ്ട്ര ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മത്സരത്തിനൊടുവിലാണ് പാനല്‍ അംഗീകരിച്ചത്. എതിര്‍ത്ത് മത്സരിച്ച ഡി.എല്‍ കാരാഡ് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് 31 വോട്ടുകള്‍ ലഭിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പി അടക്കം നാല് പേരെ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. പിബിയില്‍ 50 ശതമാനത്തോളം പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയപ്പോള്‍ കേന്ദ്രകമ്മിറ്റിയിലും അതേ അഴിച്ചുപണി നടന്നു. 84 അംഗ കമ്മിറ്റിയില്‍ മൂന്നിലൊന്ന് പുതുമുഖങ്ങള്‍ എത്തി. പുതിയ കമ്മിറ്റിയില്‍ 30 പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എന്നത് പരിഗണിച്ചാണ് പി.കെ. ശ്രീമതിയ്ക്ക് ഇളവ് നല്‍കിയത്. കൃത്യമായ പദ്ധതിയുമായാണ് പിണറായി മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയത്. അതില്‍ ഒന്ന് മരുമകനായ മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയില്‍ എത്തിക്കുക എന്നതായിരുന്നു. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി റിയാസിനെ ഉയര്‍ത്തിക്കാട്ടാനായിരുന്നു ഇത്. ശ്രീമതിയുടെ ഒഴിവില്‍ റിയാസിനെ സിസിയില്‍ കയറ്റാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ശ്രീമതിയ്ക്ക് ഇളവ് കിട്ടിയപ്പോള്‍ എല്ലാം തകിടം മറിഞ്ഞുവെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീണ്ട ഇടവേളയ്ക്ക് ശേഷം റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനൊരുങ്ങുന്നു  (5 hours ago)

തമിഴ്‌നാട് സ്റ്റാലിന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി  (6 hours ago)

സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇനിയും പങ്കെടുക്കും: സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പികെ ശ്രീമതി ടീച്ചര്‍  (6 hours ago)

വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികള്‍ പിടിയില്‍  (7 hours ago)

സൂരജ് മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു  (7 hours ago)

ചിക്കാഗോയിലേക്ക് പോയ വിമാനത്തില്‍ യുവതിയുടെ നഗ്‌നതാ പ്രദര്‍ശനവും മലമൂത്ര വിസര്‍ജ്ജനവും  (8 hours ago)

RAIN ALERT പുതുക്കിയ മഴ മുന്നറിയിപ്പ്  (8 hours ago)

ഡല്‍ഹിയിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു  (8 hours ago)

Pinarayi-Vijayan- മൂന്ന് ഗവര്‍ണ്ണര്‍മാര്‍ക്കും ആശങ്ക  (9 hours ago)

നിങ്ങള്‍ക്ക് പ്രായപരിധി ഇളവ് കേന്ദ്ര കമ്മറ്റിയിലാണ് ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ശ്രീമതിയെ ആട്ടിയിറക്കി പിണറായി  (9 hours ago)

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ട്; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് എന്ന് പ  (9 hours ago)

എംജിഎസ് ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജനിർമ്മിതി ചോദ്യം ചെയ്തയാൾ; സ്മരിച്ച് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

പാലം നിർമ്മാണത്തിനിടെ കമ്പി മോഷണം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ; കുമരകം സ്വദേശി ബിനോയ് വിശ്വനാഥനാണ് അറസ്റിലായത്  (9 hours ago)

തിരുവനന്തപുരത്ത് കോളറ മരണം:ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്  (9 hours ago)

Malayali Vartha Recommends