ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി നടത്തുന്ന അത്താഴ വിരുന്ന്..സദ്യയൊരുക്കി കാത്തിരിക്കുന്ന കമലയും മകളും..അവസാന നിമിഷം ട്വിസ്റ്റ്..കേന്ദ്രം കയ്യോടെ തൂക്കി..കേരള-ബംഗാള്‍-ഗോവ ഗവര്‍ണര്‍മാർ പ്ലാൻ മാറ്റി..

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി നടത്തുന്ന അത്താഴ വിരുന്ന് . ക്ഷണിച്ചിരിക്കുന്നതോ ഗവർണർമാരെ . പക്ഷെ അവസാന നിമിഷം മൂന്നുപേരും വരില്ലെന്ന് അറിയിച്ചു . ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി നടത്താനിരുന്ന അത്താഴ വിരുന്നില്‍ നിന്ന് പിന്മാറി കേരള-ബംഗാള്‍-ഗോവ ഗവര്‍ണര്‍മാര്‍. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കെ ഡിന്നര്‍ വിവാദമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം. രാജ്ഭവനില്‍ കുടുംബ സമേതം ആഴ്ചകള്‍ക്ക് മുമ്പ് എത്തിയായിരുന്നുമുഖ്യമന്ത്രി രാജേന്ദ്ര ആര്‍ലേക്കറെ ഡിന്നറിന് ക്ഷണിച്ചിരുന്നത്.
അന്ന് ഡിന്നറിനു മാത്രമല്ല രാജ്ഭവനുള്ളിൽ പ്രഭാത സവാരിക്കും ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു . ഇപ്പോഴിതാ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെയും ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെയും മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് ക്ഷണിച്ചത്. ആദ്യം അത്താഴത്തിന് വരാന്‍ ഗവര്‍ണര്‍മാര്‍ ഒരുക്കമായിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പച്ചക്കൊടി നല്‍കിയില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കേന്ദ്ര ഏജന്‍സിയായ എസ് എഫ് ഐ ഒ അന്വേഷിച്ച കേസില്‍ കുറ്റപത്ര പ്രകാരം പ്രതിയാണ്. വീണയ്‌ക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നു. സിബിഐയും എത്താന്‍ സാധ്യതയുണ്ട്.
കേസില്‍ പ്രതിയായ വ്യക്തിയ്‌ക്കൊപ്പം ഗവര്‍ണ്ണര്‍മാര്‍ വിരുന്നില്‍പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന.കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആണ് ആദ്യം മുഖ്യമന്ത്രിയോട് 'നോ' പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കിടെ ഡിന്നര്‍ തെറ്റായ വ്യഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ വിലയിരുത്തി എന്നാണ് സൂചന. ഡല്‍ഹിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും പങ്കെടുത്ത ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് ഒത്ത് തീര്‍പ്പിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
അന്ന് ആ കൂടിക്കാഴ്ചയ്ക്ക് വലിയ വാർത്ത പ്രാധാന്യമാണ് ലഭിച്ചത് . കേന്ദ്ര കാബിനറ്റിൽ ഉള്ള മന്ത്രി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അങ്ങോട്ട് പോയി കണ്ടു എന്നുള്ള രീതിയിൽ ആയിരുന്നു പരന്നത്. അതുകൊണ്ടൊക്കെ തന്നെയാണ് ഈ സാഹചര്യത്തില്‍ മലയാളികളായ ഗവര്‍ണര്‍മാര്‍ക്കെല്ലാം കൂടി ഡിന്നര്‍ നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം എത്തിയത്.
https://www.facebook.com/Malayalivartha