സൂരജ് മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കോട്ടുവയലിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകന്‍ സൂരജിനെ (20) പതിനഞ്ചോളം ആളുകള്‍ ചേര്‍ന്നാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണു വിവരം.
ആക്രമണത്തില്‍ സൂരജിന്റെ കഴുത്തില്‍ സാരമായ പരുക്കേറ്റിരുന്നു. ഈ പരുക്കിന്റെ ആഘാതത്തില്‍ ശ്വാസം മുട്ടല്‍ ഉണ്ടാവുകയും മരണത്തിലേക്ക് നയിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ രാത്രി സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ 3 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha