കരുത്ത് പകര്‍ന്ന് ശശി തരൂര്‍... ഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി, സുരക്ഷാ വീഴ്ച ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ശശി തരൂര്‍

നിര്‍ണായക ഘട്ടത്തില്‍ ചൈന വീണ്ടും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങള്‍ക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തിയത്.
ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകള്‍ക്കിടെയാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും. പാകിസ്ഥാന്‍ പൗരന്‍മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേര്‍ന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരത്വമുള്ളവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാന്‍ പാക് പൗരന്മാര്‍ക്ക് അവസരം നല്‍കിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികള്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതില്‍ 6 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്നലെ മാത്രം മടങ്ങിയത് 237 പാക് പൗരന്‍മാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാന്‍ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാര്‍ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേര്‍ക്ക് നല്‍കിയ നോട്ടീസ് ഇന്ന് പൊലിസ് പിന്‍വലിച്ചിരുന്നു. കുടുംബമായി ദീര്‍ഘകാല വിസയില്‍ കേരളത്തില്‍ തങ്ങുന്നവരാണിവര്‍.
വിശദവിവരങ്ങള്‍ ഇപ്രകാരം
പൊലീസ് കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്താന്‍ പൗരരാണുള്ളത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ ജയിലിലാണ്. സന്ദര്‍ശകവിസയില്‍ എത്തിയ 6 പേരാണ് ഇതിനകം തിരിച്ച് പോയത്. ഇതില്‍ തിരൂര്‍ക്കാട് സ്വദേശിയായ മലയാളിയെ വിവാഹം ചെയ്ത പാക്കിസ്ഥാന്‍ സ്വദേശിനിയും ഉള്‍പ്പെടും. ഇവര്‍ സൗദിയിലെ സ്ഥിരതാമസക്കാരിയാണ്. മെഡിക്കല്‍ വിസയില്‍ തിരിച്ചുവന്നവര്‍ക്ക് തിരിച്ച് പോകാന്‍ രണ്ട് ദിവസത്തെ കൂടി സമയമാണ് നല്‍കിയിരിക്കുന്നത്. ശേഷിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഉടന്‍ രാജ്യം വിടേണ്ടി വരില്ല.
ദീര്‍ഘകാല വിസയുള്ളവര്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും ഉള്ളത്. ഇതില്‍ കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ ഉള്‍പ്പെടെ 3 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പൊലിസ് നോട്ടീസ് നല്‍കിയത്. വടകരയില്‍ താമസിക്കുന്ന സഹോദരിമാര്‍ക്കും പൊലിസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ദീര്‍ഘകാലവിസയില്‍ താമസിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് നോട്ടീസ് പിന്‍വലിച്ചത്. ഫോണിലൂടെയാണ് നോട്ടീസ് പിന്‍വലിച്ചതായി അറിയിച്ചത്. കേരളത്തില്‍ ദീര്‍ഘകാല വിസയില്‍ കഴിയുന്ന പാകിസ്ഥാന്‍ പൗരന്‍മാരൊക്കെ മലയാളികള്‍ തന്നെയാണ്. സ്വാതന്ത്യാനന്തരം ലാഹോറിലും കറാച്ചിയിലും മറ്റും കച്ചവടത്തിലും മറ്റും ഏര്‍പ്പെട്ടിരുന്നവരാണ് ഭൂരിഭാഗം പേരും. ചിലര്‍ ജോലി തട്ടിപ്പിന് ഇരയായി പാകിസ്ഥാനില്‍ എത്തിപ്പെട്ടവരും. ഭൂരിഭാഗം പേരും വൃദ്ധരോ അവശരോ ആണ്. ഒരു ഇടവേളയക്ക് ശേഷം വീണ്ടും ഇവരുടെ കാര്യത്തില്‍ കടുത്ത ആശങ്കിലാണ് ബന്ധുക്കള്‍. 2003 ലെ കണക്കസരിച്ച് 395 പാക്ക് പൗരന്‍മാര്‍ കേരളത്തിലുണ്ടായിരുന്നു. ഭൂരിഭാഗം പേരും മരിണപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്.
അതേസമയം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മാരകമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. നിശ്ചിത സമയപരിധി ഇന്ന് അവസാനിച്ചു. രാജ്യം വിടാത്ത പാകിസ്ഥാന്‍ പൗരര്‍ അറസ്റ്റ്, പ്രോസിക്യൂഷന്‍, മൂന്ന് വര്‍ഷം വരെ തടവ് അല്ലെങ്കില്‍ 3 ലക്ഷം രൂപ വരെ പിഴ അല്ലെങ്കില്‍ രണ്ടും കൂടി ശിക്ഷിക്കപ്പെടാം.
ഏപ്രില്‍ 22 ന് പാകിസ്ഥാനുമായി ബന്ധമുള്ള തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വിടാന്‍ പാകിസ്ഥാനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിവിധ വിഭാഗത്തിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അവരുടെ വിസ തരങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത സമയപരിധികള്‍ നിശ്ചയിച്ചിരുന്നു.
സാര്‍ക്ക് വിസ കൈവശമുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യ വിടാന്‍ ഏപ്രില്‍ 27 വരെ സമയപരിധി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29 ആണ് അവസാന തീയതി.ബിസിനസ്, ഫിലിം, ജേണലിസ്റ്റ്, ട്രാന്‍സിറ്റ്, കോണ്‍ഫറന്‍സ്, പര്‍വതാരോഹണം, വിദ്യാര്‍ത്ഥി, സന്ദര്‍ശകന്‍, ഗ്രൂപ്പ് ടൂറിസ്റ്റ്, തീര്‍ത്ഥാടകന്‍, ഗ്രൂപ്പ് തീര്‍ത്ഥാടക വിസകള്‍ എന്നിവര്‍ക്ക് മടങ്ങാനുള്ള സമയ പരിധിയും അവസാനിച്ചു.
കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന അധികൃതരുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഭീകരതയ്‌ക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഈ പിന്തുണ നിലനിറുത്തണമെന്നും ജനത്തെ അകറ്റരുതെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമര്‍ അബ്ദുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചു.
അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീടുകള്‍ അധികൃതര്‍ തകര്‍ക്കുന്നത് തുടരുകയാണ്. കുപ്വാരയില്‍ ഭീകരന്റെ വീട് സുരക്ഷാ സേന സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. ലഷ്‌കര്‍ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ വീടാണ് സ്‌ഫോടനത്തില്‍ തകര്‍ത്തത്. നിലവില്‍ പാക്കിസ്ഥാനില്‍ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു. കശ്മീരില്‍ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകര്‍ത്തത്. കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകര്‍ത്തത്. ഷോപിയാനില്‍ മുതിര്‍ന്ന ലഷ്‌കരെ ത്വയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹ്‌മദ് കുട്ടേയുടെയും കുല്‍ഗാമില് തകര്‍ത്തത് ഭീകരന്‍ സാഹിദ് അഹമ്മദിന്റെയും വീടുകള്‍ തകര്‍ത്തു. പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകള്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.
ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ പാകിസ്ഥാനി പൗരന്‍മാരെ കണ്ടെത്താന്‍ പരിശോധനയുമായി പൊലീസ്. ദില്ലി പൊലീസാണ് പരിശോധന നടത്തുന്നത്. 5000 പേര്‍ ആകെ ദില്ലിയിലുണ്ടെന്നാണ് കണക്ക്. പാക് പൗരന്‍മാര്‍ മടങ്ങിയോ എന്നത് വിലയിരുത്താന്‍ കേന്ദ്രം യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിലും കോഴിക്കോട് സ്വദേശികളായ നാലുപേര്‍ക്ക് നാടുവിടാന്‍ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. സംഭവം പുറത്തായതോടെ നോട്ടീസ് പൊലീസ് പിന്‍വലിക്കുകയായിരുന്നു
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എന്‍ഐഎ. ദൃക്‌സാക്ഷികളുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഓരോ ചെറിയ വിവരവും ചോദിച്ചറിയാന്‍ ശ്രമിക്കുന്നെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മുന്നറിയിപ്പില്ലാതെ കശ്മീരിലെ ഉറി ഡാം തുറന്നു വിട്ട നടപടിയില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. നദീജല കരാരില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്. പകല്‍കാമിലെ ഭീകരാക്രമണം പാകിസ്ഥാന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. പല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമത്തിനു ശേഷം ഇന്ത്യയില്‍ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു. ലോക രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തില്‍ ലോകം മുഴുവന്‍ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍ വെടിവയ്പ് നടന്നു. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന.
അതേസമയം, പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങള്‍ക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തിയത്.
ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകള്‍ക്കിടെയാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും. പാകിസ്ഥാന്‍ പൗരന്‍മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേര്‍ന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ അക്കാര്യത്തിലല്ല ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പിന്നെ ആവശ്യപ്പെടാം. വീഴ്ചകളില്ലാത്ത ഇന്റലിജന്‍സ് സംവിധാനം എന്നൊന്നില്ല. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മള്‍ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മള്‍ അറിയുന്നത്. ഏതൊരു രാജ്യത്തും ഇത് സ്വാഭാവികമാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇസ്രയേലിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയുള്ള ഇസ്രയേലില്‍ രണ്ട് വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ ഏഴിന് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് നമ്മുടെ മുമ്പിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിക്കുന്നത് വരെ അവര്‍ ഉത്തരവാദിത്വത്തെക്കുറിച്ച് യാതൊരു ആവശ്യവുമുന്നയിച്ചില്ല. അതുപോലെ നമ്മളും ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടേണ്ടതുണ്ട്. സര്‍ക്കാരില്‍നിന്ന് ഉത്തരവാദിത്വം പിന്നീട് ആവശ്യപ്പെടാമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ആക്രമണത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചയെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിന്റേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും ഭാഗത്ത് നിന്ന് ഉയരുന്നതിനിടെയാണ് ശശി തരൂരിന്റെ പരാമര്‍ശമുണ്ടാകുന്നത്.
അതേസമയം ഇന്ത്യയ്ക്കെതിരേ അണുവായുധ ഭീഷണി ഉയര്‍ത്തി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നയതന്ത്ര നിലപാടുകള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ഖവാജ പറഞ്ഞു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അണുവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് ഖവാജ പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ഏതുവിധത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തങ്ങളുടെ സൈന്യം തയ്യാറാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും അതേവിധത്തിലുള്ള പ്രതികണം നടത്തും, ഖവാജ പറഞ്ഞു.
രണ്ട് അണുവായുധ ശക്തികള്‍ തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടല്‍ തീര്‍ച്ചയായും ആശങ്കാജനകമാണ്. ആക്രമണം ഉണ്ടായാല്‍ അത് പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്കാകും നീങ്ങുക. അത് ഏറെ ദുരന്തങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഖവാജ പറഞ്ഞു. ഏതുരൂപത്തിലുള്ള തീവ്രവാദവും ശക്തമായി അപലപിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും അദ്ദേഹം പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha