ആഘോഷമാക്കാം... ഏപ്രില്‍ 30ന് നടക്കുന്ന അക്ഷയതൃതീയ ആഘോഷം ഗംഭീരമാക്കാനൊരുങ്ങി കേരളത്തിലെ സ്വര്‍ണവ്യാപാരികള്‍

അക്ഷയ തൃതീയ ദിനം( ഏപ്രില്‍ 30ന് ) ഗംഭീരമാക്കാനൊരുങ്ങി കേരളത്തിലെ സ്വര്‍ണവ്യാപാരികള്‍. സ്വര്‍ണത്തിന് വില കൂടിയ സാഹചര്യത്തില്‍ അക്ഷയ തൃതീയ ദിനത്തില്‍ വില്പനയ്ക്കായി പ്രത്യേകം ലൈറ്റ് വെയിറ്റ് ആഭരണങ്ങളും കോയിനുകളും ഒരുക്കിയിട്ടുണ്ട്.
തിരക്കൊഴിവാക്കാന്‍ അഡ്വാന്‍സ്ഡ് ബുക്കിംഗും ജുവലറികള്‍ ഇതിനോടകം ആരംഭിച്ചു. ജി.എസ്.ടി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭ്യമായ കണക്കനുസരിച്ച് സാധാരണ ദിവസങ്ങളില്‍ 300 മുതല്‍ 400 കോടി രൂപയുടെ സ്വര്‍ണ വ്യാപാരമാണ് ഒരു ദിവസം കേരളത്തില്‍ നടക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ അക്ഷയതൃതീയ ദിവസം 1200 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് കണക്ക്. ഇത്തവണ 1500 കോടിക്ക് മുകളില്‍ വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.്
ഏപ്രില്‍ 22,23 തീയതികളില്‍ തൃശൂരില്‍ നടത്തിയ ബയര്‍ സെല്ലര്‍ മീറ്റില്‍ നൂറുകണക്കിന് വ്യാപാരികള്‍ പുതിയ സ്റ്റോക്കുകള്‍ എടുത്തിട്ടുണ്ട്. 10 ലക്ഷത്തോളം കുടുംബങ്ങളെ ജുവലറി ഉടമകള്‍ നേരിട്ടും അല്ലാതെയും ആഭരണം വാങ്ങുന്നതിനായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha