ഞാൻ ഭർത്താവല്ല കാമുകനാണ് സാറെ...22 അടിയിലേക്ക് മറിഞ്ഞ CAR ഭാര്യയെ കളഞ്ഞിട്ടോടിയ ഭർത്താവിനെ തൂക്കി പിന്നാലെ ട്വിസ്റ്റ്..!

പുളിയൻമല - കുട്ടിക്കാനം മലയോര ഹൈവേയിലെ ആലടി വളവിനുസമീപം ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ആലടി ചെരുവിൽ സുരേഷ് (41), ഒപ്പമുണ്ടായിരുന്ന പാമ്പനാർ സ്വദേശിനി നവീന (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞുകിടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉപേക്ഷിച്ച് സുരേഷ് സ്ഥലം വിട്ടു. കാർ ഇയാളുടേതാണെന്ന് കണ്ടെത്തിയ പൊലീസ് വീട്ടിൽ നിന്ന് സുരേഷിനെ കസ്റ്റഡിയിലെടുത്തു. സുരേഷും നവീനയും മാസങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട യുവതി ബോധരഹിതയായി കിടക്കുന്ന കാര്യം അതുവഴിവന്ന
ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിൽ അറിയിച്ചത്. നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സുരേഷിന്റെ പരിക്ക് സാരമുള്ളതല്ല. അയാളെ സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. സ്റ്റേഷൻ പരിധിവിട്ട് പോകരുതെന്നാണ് നിർദ്ദേശം.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നവീന ഒന്നരമാസം മുമ്പാണ് സുരേഷിനൊപ്പം താമസമാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഗുളിക വിഴുങ്ങി നവീന ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നുമാണ് സുരേഷ് പറഞ്ഞത്. സ്റ്റിയറിംഗിൽ പിടിച്ച് ബലമായി നവീന തിരിച്ചതാണ് കാർ താഴ്ചയിലേക്ക് മറിയാൻ കാരണമെന്നും അയാൾ മൊഴിനൽകി. എതിർദിശയിൽ നിന്നു വന്ന രീതിയിലാണ് കാർ കിടക്കുന്നത്. അതിനാൽ സുരേഷ് പറഞ്ഞത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നവീനയ്ക്ക് ബോധം തെളിഞ്ഞശേഷം മൊഴിയെത്താൽ മാത്രമേ യഥാർത്ഥവിവരം വെളിവാകു.
സ്ഥിരം മദ്യപാനി
സംഭവസ്ഥലത്തു നിന്ന് സുരേഷ് എങ്ങനെ വീട്ടിലെത്തി, കാർ മറിച്ചതാണോ, മറിയുന്നതിനു മുമ്പ് സുരേഷ് രക്ഷപെട്ടതാണോ തുടങ്ങിയ സംശയങ്ങൾ നിലനിൽക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നവീനയുടെ മൊഴിയടക്കം രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തും. സുരേഷ് സ്ഥിരം മദ്യപാനിയാണെന്നും അപകടം ഉണ്ടായപ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha