Widgets Magazine
28
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..


മട്ടന്നൂര്‍ കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം


ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി നടത്തുന്ന അത്താഴ വിരുന്ന്..സദ്യയൊരുക്കി കാത്തിരിക്കുന്ന കമലയും മകളും..അവസാന നിമിഷം ട്വിസ്റ്റ്..കേന്ദ്രം കയ്യോടെ തൂക്കി..കേരള-ബംഗാള്‍-ഗോവ ഗവര്‍ണര്‍മാർ പ്ലാൻ മാറ്റി..

ഷെഹ്ബാസ് ഷെരീഫിന്റെ നെഞ്ചത്ത് റീത്ത് വെച്ച് പാക്കികൾ പാകിസ്താൻ നിന്ന് കത്തുന്നു പ്രളയത്തിന് പിന്നാലെ ഭാരതത്തിന്റെ നീക്കം

28 APRIL 2025 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ഭീഷണി സന്ദേശം; വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ വലഞ്ഞ് പോലീസ്

വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍; മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..

താമരശ്ശേരി ചുരത്തില്‍ കൂറ്റന്‍ പാറ അടര്‍ന്ന് വീണ് അപകടം.. ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു

ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിൽ ഇന്ത്യ ചുമത്തിയ ആരോപണങ്ങളിൽ വെള്ളപൂശാനുള്ള കഠിന ശ്രമത്തിലാണ് പാക് സർക്കാർ. ഇതിനിടെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് പുതിയ തലവേദന സൃഷ്ടിക്കുന്നത് സ്വന്തം പൗരന്മാർ തന്നെയാണ്. ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ടതോടെ പാകിസ്താനികൾ സ്വന്തം സർക്കാരിനെതിരെ ട്രോളുകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

പാകിസ്താൻ ജനത നേതൃത്വത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പഹൽഗാം ആക്രമണത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് മീമുകളിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും അവർ തങ്ങളുടെ സർക്കാരിനെതിരായ നിരാശ പ്രകടിപ്പിച്ചു. ന്യൂഡൽഹിയുടെ പാകിസ്താനെതിരായ നീക്കത്തിൽ ഇന്ത്യക്കാരോടുള്ള പ്രതികരണമെന്ന നിലയ്‌ക്കാണ് പാകിസ്താനികൾ ട്രോളുകൾ പടച്ചുവിടുന്നത്. സർക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ നർമ്മത്തെ കൂട്ടുപിടിച്ച് അവർ പാകിസ്താനിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടി.

 



സോഷ്യൽ മീഡിയയിൽ യുദ്ധവെല്ലുവിളികൾ ഉയരുമ്പോൾ, തങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ, അത്തരമൊരു സംഘർഷം താങ്ങാനാകുമോ എന്ന് പാകിസ്താനികൾ ആശങ്കാകുലരാണ്. ഇന്ത്യക്കാർക്ക് പാകിസ്താനുമായി യുദ്ധം വേണമെങ്കിൽ, ഒമ്പത് മണിക്ക് മുമ്പ് അത് പൂർത്തിയാക്കണമെന്ന് ഒരു ഉപയോക്താവ് എക്‌സിൽ പരിഹാസത്തോടെ നിർദ്ദേശിച്ചു. കാരണം അതിനുശേഷം ഗ്യാസ് വിതരണം നിലയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഭക്ഷണം, വെള്ളം, ഭിക്ഷ ഇപ്പോൾ ഗ്യാസ്.” “അവർ ഒരു ദരിദ്ര രാഷ്‌ട്രത്തോടാണ് യുദ്ധം ചെയ്യുന്നതെന്ന് അവർ അറിയണം,” രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു.

ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനെയും പാകിസ്ഥാനിലേക്കുള്ള നദീജലപ്രവാഹം തടയുമെന്ന് മുന്നറിയിപ്പ് നല്കിയതിനെയും പരാമർശിച്ചുകൊണ്ട്, പാകിസ്താനിൽ തന്നെ ജലക്ഷാമമുണ്ടെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചു. “വെള്ളം നിർത്തണോ? എന്തായാലും വിതരണമില്ല. ഞങ്ങളെ കൊല്ലണോ? നമ്മുടെ സർക്കാർ ഇതിനകം തന്നെ ഞങ്ങളെ കൊല്ലുകയാണ്. നിങ്ങൾ ലാഹോർ എടുക്കുമോ? അരമണിക്കൂറിനുള്ളിൽ നിങ്ങൾ അത് തിരികെ നൽകും,” അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു.

 



പാകിസ്താൻ വ്യോമസേനയെ ട്രോൾ ചെയ്യുന്ന മറ്റൊരു മീം ഒരു പാകിസ്താൻ ഉപയോക്താവ് പങ്കിട്ടു. ഇന്ത്യൻ വ്യോമസേനയുടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും പഹൽഗാം ആക്രമണത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഒരു ഇന്ത്യൻ ഉപയോക്താവിന് മറുപടിയായി, പേപ്പർബോർഡ് കൊണ്ട് നിർമ്മിച്ച ഒരു ഫൈറ്റർ ജെറ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ഓടിക്കുന്ന പാകിസ്താനിയുടെ മീം അദ്ദേഹം പങ്കിട്ടു.


പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍ വെടിവയ്പ് നടന്നവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന. സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ച ശേഷം നാല് പേര്‍ അടങ്ങുന്ന സംഘം രക്ഷപ്പെടുകയായിരുന്നു.

അതേസമയം കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടയില്‍ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു നേരെ നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങള്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരായ ആസിഫ് അഹമ്മദ് ഷെയ്ഖ്, ആദില്‍ അഹമ്മദ് തോക്കര്‍, ഷാഹിദ് അഹമ്മദ് കട്ടെയ് എന്നിവരുടെ വീടുകള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു.

പുല്‍വാമയിലെ കച്ചിപോരാ, മുറാന്‍ മേഖലയിലായിരുന്നു വീടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്ന് പേരില്‍ ഒരാളാണ് ആദില്‍ തോക്കര്‍ എന്നാണ് കരുതുന്നത്. ആസിഫ് അഹമ്മദ് ഷെയ്ഖിനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം, ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ശ്രീനഗറില്‍ ആര്‍മി കോര്‍ കമാന്‍ഡുമാരുടെ യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. കശ്മീരില്‍ ലഫ്റ്റനന്റ് ജനറല്‍ പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

 

 



പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആര്‍മി കോര്‍ കമാന്‍ഡര്‍മാരുടെ യോഗം നടക്കുന്നത്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഫോണില്‍ സംസാരിച്ച് പിന്തുണ ഉറപ്പ് നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം. പാകിസ്ഥാന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നുമാണ് ചൈനയുടെ നിലപാട്. പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും വാങ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍കോളിനിടെ പറഞ്ഞു.

പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങള്‍ക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തിയത്.

ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകള്‍ക്കിടെയാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും. പാകിസ്ഥാന്‍ പൗരന്‍മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേര്‍ന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ എല്ലാ ഇന്ത്യന്‍ പൗരന്മാരുടെ ഹൃദയം തകര്‍ത്ത ഭീകരര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പ്രതികരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ വളര്‍ച്ച ഭീകരവാദികള്‍ക്ക് ദഹിക്കുന്നില്ല. രാജ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ഓരോ പൗരനും രോഷാകുലരാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐക്യത്തോടെ തുടരണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIA NIA വഴികാട്ടിയായത് ആദിൽ  (30 minutes ago)

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ഭീഷണി സന്ദേശം; വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ വലഞ്ഞ് പോലീസ്  (46 minutes ago)

കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല  (50 minutes ago)

വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍; മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (55 minutes ago)

കഞ്ചാവ് ഉപയോഗിക്കുമെന്ന് സമ്മതിച്ച് വേടൻ; നിയമ നടപടിക്ക് ശേഷം വിട്ടയക്കും...  (1 hour ago)

കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : ഭർത്താവ് പോലീസ് കസ്റ്റഡിയിൽ  (1 hour ago)

Trivandrum ഇന്റലിജന്‍സിന് അതൃപ്തി  (2 hours ago)

കനേഡിയൻ പൗരൻ അറസ്റ്റിൽ  (3 hours ago)

പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക്....  (3 hours ago)

ആദിവാസി വയോധികന്‍ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാത്രക്കാരി  (3 hours ago)

കരുത്ത് പകര്‍ന്ന് ശശി തരൂര്‍... ഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി, സുരക്ഷാ വീഴ്ച ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ശശി തരൂര്‍  (3 hours ago)

ഷെഹ്ബാസ് ഷെരീഫിന്റെ നെഞ്ചത്ത് റീത്ത് വെച്ച് പാക്കികൾ പാകിസ്താൻ നിന്ന് കത്തുന്നു പ്രളയത്തിന് പിന്നാലെ ഭാരതത്തിന്റെ നീക്കം  (3 hours ago)

പച്ചക്കറി വാങ്ങാനെത്തിയ ആള്‍ കുഴഞ്ഞുവീണു  (4 hours ago)

ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായെന്നും സൂചന...  (4 hours ago)

Malayali Vartha Recommends