ബസ്സില്‍ നിന്ന് ഇറങ്ങവെ മറ്റൊരു ബിസിനിടയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു

സങ്കടമടക്കാനാവാതെ.... നെടുമങ്ങാട് ഡിപ്പോയില്‍ ബസ് ഇറങ്ങവെ മറ്റൊരു ബിസിനിടയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങി. ചെല്ലാങ്കോട് കാവിയോട് സ്വദേശിനി അനിതകുമാരി(55) ആണ് മരിച്ചത്. പേരൂര്‍ക്കട ഗവ. മോഡല്‍ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കെഎസ്ആര്‍ടിസി നെടുമങ്ങാട് ബസ് സ്റ്റാന്‍ഡിലാണ് അപകടം സംഭവിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് നെടുമങ്ങാട് ഡിപ്പോയിലിറങ്ങി ഭര്‍തൃഗൃഹമായ നന്ദിയോട് ചോനന്‍വിളയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ബസില്‍ നിന്ന് പുറത്തിറങ്ങവേ അനിതകുമാരി പിറകില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസിന് ഇടയില്‍ പെടുകയായിരുന്നു. എല്ലുകള്‍ക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പേരൂര്‍ക്കട മോഡല്‍ ജില്ലാ ആശുപത്രിയില്‍ പൊതു ദര്‍ശനത്തിനു ശേഷം ഭര്‍തൃഗൃഹത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
https://www.facebook.com/Malayalivartha