പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..

രാജ്യം മുഴുവൻ അതീവ ജാഗ്രതയിലാണ് പോയിക്കൊണ്ടിരിക്കുന്നത് . നമ്മുടെ കര നാവിക വ്യോമ മേഖലയിലുള്ള സേനകളോട് തയ്യാറായിരിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരിക്കുകയാണ് . രാജ്യത്തെ പ്രധാനപ്പെട്ട എല്ലാം മേഖലയിലും അതീവജാഗ്രതയാണ് നൽകിയിരിക്കുന്നത് , ദിവസവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗങ്ങളും നടക്കുന്നുണ്ട് . അതിനിടയിലാണ് ഇപ്പോൾ കേരളത്തിലടക്കം വ്യാജ ബോംബ് ഭീഷണികൾ ഉയരുന്നത് ഇപ്പോൾ ആശങ്ക ഉയർത്തുകയാണ് . തിരുവനന്തപുരത്തും കേരളാ പോലീസിനെ വലച്ച് വ്യാജ ബോംബ് ഭീഷണി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ, അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. സന്ദേശങ്ങള്‍ വരുന്ന ഇ മെയില്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്.കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളില്‍ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും ഇത്തരത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വന്നതോടെ പോലീസ് വിഷയം ഗൗരവത്തിലെടുത്തു.
വിഴിഞ്ഞം പോര്‍ട്ട് രാജ്യത്തിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താന്‍ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ.രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി കമ്മീഷനിങ്ങിന് ഒരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. രാജ്യത്തിന്‍റെ വികസനക്കുതിപ്പിന് മുതൽക്കൂട്ടായ വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു.അതിന്ടയിലാണ് ബോംബ് ഭീഷണിയുടെ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നു.
അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണികള്‍ ടെസ്റ്റ് ഡോസാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സുകള്‍ വ്യാപകമായ നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുകയാണ് കേരളത്തില്‍.ഇതിനിടെയാണ് ബോംബ് ഭീഷണി. ഇ മെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് സൈബര്‍ പോലീസിന്റെ വീഴ്ചയായാണ് ഇന്റലിജന്‍സ് വിഭാഗം കണക്കാക്കുന്നത്. പോലീസിലെ ടെക്‌നിക്കല്‍ സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ രൂപവത്കരിക്കാന്‍ തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായിട്ട് ഇത് തന്നെയാണ് അവസ്ഥ. തിരുവനന്തപുരം വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി.ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തി. തലസ്ഥാനത്തെ മൂന്നു നക്ഷത്ര ഹോട്ടലുകൾക്ക് ഇന്നലെ ബോംബ് ഭീഷണിയുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ ഹിൽട്ടൻ, ഗോകുലം ഗ്രാന്റ്സിന്റെ ആക്കുളത്തെയും കോവളത്തെയും ഹോട്ടലുകൾ എന്നിവയ്ക്കാണു ബോംബ് ഭീഷണി ഉണ്ടായത്
https://www.facebook.com/Malayalivartha