ഞാൻ വലിച്ചു സാറേ.... വേടൻ കുറ്റം സമ്മതിച്ചു, സുഹൃത്തുക്കളുമൊത്ത് വീട്ടിൽ ചില്ലടി; റാപ്പർ വേടനെതിരെ ലഹരി ഉപയോഗിച്ചതിന്റെ പേരിൽ നടപടി

ഈ അടുത്ത കാലത്തായി പറയുന്ന വാക്ക് കൊണ്ടും, പാട്ട് കൊണ്ടും പ്രേക്ഷകരെ പ്രായ വ്യത്യമാസമില്ലാതെ വേദികളിൽ പിടിച്ചിരുത്തിയ ആളാണ് വേടൻ എന്ന് പറയുന്ന ഹിരൺദാസ് മുരളി എന്ന റാപ്പർ. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തൊട്ട് ലോകത്ത് ഉണ്ടാകുന്ന സകല പൊളിറ്റിക്കൽ കാര്യങ്ങളേയും കുറിച്ച് ഒരു പേടി കൂടാതെ സംസാരിക്കുന്നു എന്നത് കൊണ്ട് വളരെ പെട്ടന്ന് തന്നെ വേടന് ഫാൻ ബേസ് കിട്ടി.
എന്നാൽ ഇന്ന് വാക്കും പ്രവർത്തിയും എതിർ ദിശയിൽ സഞ്ചരിച്ച വേടനെയാണ് അത്തരം പ്രേക്ഷകർക്ക് കാണേണ്ടി വന്നത്. അതെ, സിന്തറ്റിക് ലഹരി ഒന്നും ഉപയോഗിക്കല്ലേ അടിമകളാവരുതേ എന്ന് പറഞ്ഞ അതേ വേടന്റെ താമസ സ്ഥലത്ത് നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തിരിക്കുന്നു.
വേടൻ എന്നു വിളിക്കുന്ന ഹിരൺ ദാസ് മുരളിയും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹിൽപാലസ് സിഐ അറിയിച്ചു. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടൻ സമ്മതിച്ചിട്ടുണ്ട്.
വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്ലാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടാകുന്നുണ്ട് എന്ന് വേടന്റെ കാര്യത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നാണ് വിവരം.
സംഭവം റിപ്പോർട്ട് ചെയ്തതിന് തൊട്ട് പിന്നാലെ ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാർഷികാഘോഷത്തിൽ വേടന്റെ റാപ്പ് ഷോ ഉണ്ടായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ കുതന്ത്രതന്തം എന്ന പാട്ടിലൂടെയാണ് വേടൻ എന്ന ഹിരൺ ദാസ് പ്രക്ഷകർക്ക് മുന്നൽ പ്രിയങ്കരനായി മാറുന്നത്.
https://www.facebook.com/Malayalivartha