മരിക്കുമ്പോൾ ആമാശയത്തിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; പട്ടിണിയിൽ നരകിച്ച് മരണം, ഒടുവിൽ അവൾക്ക് നീതി

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്ക് ഇട്ട് കൊലപ്പെടുത്തിയ കേസിൽ വിധി. പ്രതികളായ മരണപ്പെട്ട തുഷാരയുടെ ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തം. കൊല്ലം അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ അടക്കണം. 2019ൽ നടന്ന മനുഷ്യമനസാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിച്ച അതിക്രൂര കൊലപാതകത്തിന്റെ വിധിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിയുന്നത്. ആമശയത്തിൽ ഭക്ഷണത്തിന്റെ ഒരംശം പോലുമില്ലായിരുന്ന ക്ഷീണിച്ച് മരണപ്പെട്ട തുഷാരയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ടാണ് ഈ കൊടും കൊലപാതക വിവരം പുറത്ത് കൊണ്ട് വരാൻ സഹായിച്ചത്.
2013ൽ വിവാഹതരായവരാണ് തുഷാരയുടെയും ചന്തു ലാലും. എന്നാൽ വിവഹാം കഴിഞ്ഞ് മൂന്നാം മാസം മുതൽ സ്ത്രീധനത്തിന്റെ പേരിൽ തുഷാരയെ ഭർത്താവുൾപ്പെടെ ഭർതൃവീട്ടുകാർ ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീധനത്തിന്റെ പ്രശ്നം പറഞ്ഞ് തുഷാരയുടെ വീട്ടുകാരെ അടുപ്പിക്കാൻ പോലും ലാലു സമ്മതിച്ചിരുന്നില്ല.
തുഷാരയ്ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പ് രോഗിയാണെന്ന് പ്രതികൾ ധരിപ്പിച്ചു.
മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു തുഷാരയ്ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കി.
കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പ് രോഗിയാണെന്ന് പ്രതികൾ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു.
ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതിൽ നിർണായകമായത്. എന്നുള്ളതാണ് . പിന്നീട് ഭക്ഷണം പോലും കിട്ടാതെ മരണപ്പെട്ടു.
മരണശേഷം പുറത്ത് വന്ന റിപ്പോർട്ടിൽ ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമേ ഉണ്ടായിരുന്നോള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങളെല്ലാം പുറത്ത് വന്നത്. പിന്നീട് ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതിൽ നിർണായകമായി.
ഇന്ന് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് പറഞ്ഞാണ് കോടതി ഈ കേസിൽ വിധി പറഞ്ഞത്. കേസിൽ കുറ്റക്കാരായി കണ്ടെത്തിയ തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയുമാണ് കൊല്ലം അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha