ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് റിയല്‍ മീറ്റിനുള്ള കമ്മീഷന്‍ എന്ന് സൗമ്യ

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയല്‍ മീറ്റി'ന് ഉള്ള കമ്മീഷന്‍ എന്ന് സൗമ്യ. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ചോദ്യം ചെയ്യലിനിടെ സൗമ്യ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക ഇടപാടിന് ഇവര്‍ ഉപയോഗിക്കുന്നത് 'റിയല്‍ മീറ്റ്' എന്ന വാക്കാണെന്നും സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
തസ്ലിമയെ 5 വര്‍ഷമായി അറിയാമെന്നും മോഡല്‍ ആയ സൗമ്യ. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. ഇവര്‍ സുഹൃത്തുക്കളാണെന്നും സൗമ്യ മൊഴി നല്‍കി. ലഹരി ഇടപാടിനെക്കുറിച്ച് തനിക്ക് അറിയില്ല, ഈ ഇടപാടില്‍ ബന്ധമില്ലെന്നും സൗമ്യ തന്റെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ മൊഴി എക്‌സൈസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
മൊഴി നല്‍കിയ ശേഷം വൈകുന്നേരത്തോടെ സൗമ്യ എക്‌സൈസ് ഓഫിസില്‍നിന്ന് മടങ്ങി. തസ്ലീമയുമായി ഉള്ളത് പരിചയം മാത്രമെന്നും സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു. റിയല്‍ മീറ്റ് എന്താണെന്ന് അറിയില്ല. താന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാല്‍ വരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകള്‍ എന്താണ് എന്നറിയില്ല. ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ പറഞ്ഞു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്സ്സൈസ് അന്വേഷകസംഘത്തിന് മുന്നില്‍ ഹാജരായി. ആലപ്പുഴയിലെ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലാണ് രണ്ടു പേരും എത്തിയത്. രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഇരുവരും രാവിലെ എട്ടോടെ തന്നെ ഓഫീസില്‍ എത്തി. നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ തിരികെ പോകണമെന്ന് ഇരുവരും അറിയിച്ചതായാണ് വിവരം.
ഷൈനും ശ്രീനാഥുമായി ബന്ധമുണ്ടെന്നും ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്ലിമ വെളിപ്പെടുത്തിയിരുന്നു. നടന്മാരുമായുള്ള വാട്സാപ് ചാറ്റും കണ്ടെത്തി. ഭൂരിഭാഗം ചാറ്റുകളും നശിപ്പിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്വദേശിയായ മോഡല്‍ കെ സൗമ്യയും തിങ്കളാഴ്ച എക്‌സൈസിന് മുന്നിലെത്തും. നടന്മാരുമായി ബന്ധമുള്ള ഇവര്‍ക്ക് തസ്ലിമയുമായി ആശയവിനിമയവും സാമ്പത്തിക ഇടപാടുകളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ ഇടനിലക്കാരിയായോ എന്നാണ് സംശയം. എക്‌സൈസ് സംഘം പ്രത്യേക ചോദ്യാവലി തയ്യാറാക്കി. ബിഗ്ബോസ് സീസണ്‍ ആറ് വിജയി ജിന്റോ ബോഡിക്രാഫ്റ്റ്, സിനിമാ പ്രവര്‍ത്തകന്‍ ജോഷി എന്നിവര്‍ക്ക് ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും തസ്ലിമയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha