സിനിമയെ സാമൂഹ്യ തിന്മകള്‍ക്കെതിരായ ആയുധമാക്കി മാറ്റാന്‍ ശ്രമിച്ച അതുല്യ പ്രതിഭയായിരുന്നു ഷാജി എന്‍ കരുണ്‍

സിനിമയെ സാമൂഹ്യ തിന്മകള്‍ക്കെതിരായ ആയുധമാക്കി മാറ്റാന്‍ ശ്രമിച്ച അതുല്യ പ്രതിഭയായിരുന്നു ഷാജി എന്‍ കരുണ്‍ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാമൂഹ്യ പ്രതിബദ്ധതയും കലാമൂല്യവുമുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അഭിമാനം ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് അദ്ദേഹം ഉയര്‍ത്തി.
ജി അരവിന്ദന്റെ ഛായാഗ്രാഹകനായി മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് സര്‍ഗാത്മകമായ ഊര്‍ജമാണ് അദ്ദേഹം പകര്‍ന്നത്. ലോകത്തിന് മുന്നില്‍ അഭിമാനപൂര്‍വം ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. ചിത്ര-ചലച്ചിത്ര കലകളെ പരസ്പരം സന്നിവേശിപ്പിച്ച് ഓരോ ഫ്രെയിമിനെയും മനോഹരമാക്കി. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ചത് ഷാജി എന്‍ കരുണ്‍ ആണ്.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുകയും സിനിമാ ലോകത്തിനും കേരളത്തിനാകെയും അമൂല്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്തബന്ധമുള്ള അദ്ദേഹം സിനിമാ, സാംസ്‌കാരിക മേഖലയിലെ കാര്യങ്ങളാണ് അവസാന കൂടിക്കാഴ്ചയിലും സംസാരിച്ചത്. ഷാജി എന്‍ കരുണിന്റെ വേര്‍പാടിലൂടെ കുടുംബാംഗങ്ങള്‍ക്കും ചലച്ചിത്ര ലോകത്തിനുമുണ്ടായ വേദനയില്‍ പങ്കുചേരുന്നു-- എം വിേേ ാവിന്ദന അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha