സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ അഞ്ച് വയസ്സുകാരി മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി... തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ അഞ്ച് വയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും സന ഫാരിസിന പേവിഷബാധയേല്‍ക്കുകയായിരുന്നു.
കഴിഞ്ഞ മാസം 26നാണ് പെണ്‍കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. മിഠായി വാങ്ങുന്നതിനായി തൊട്ടടുത്തുള്ള കടയിലേക്ക് പോയ സമയത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
അന്നേ ദിവസം തന്നെ പ്രദേശത്തെ ഏഴു പേര്‍ക്ക് ഈ നായയുടെ കടിയേറ്റിരുന്നു. പിന്നീട് വാക്‌സിന്‍ സ്വീകരിച്ച ശേഷം പെണ്‍കുട്ടി പഴയ നിലയിലെത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയാണ് സന ഫാരിസിന് പനി ബാധിച്ചത്.
ചികിത്സ നല്‍കിയിട്ടും പനി മാറാത്തതിനെ തുടര്‍ന്ന് പരിശോധിച്ച സമയത്താണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ആറ് ദിവസമായിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സന. ഇന്നലെ രാത്രി ഏകദേശം 1.45നാണ് സന മരണത്തിന് കീഴടങ്ങിയത്.
"
https://www.facebook.com/Malayalivartha