തുടര്‍ച്ചയായ അഞ്ചാം രാത്രിയും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍... തിരിച്ചടി നല്‍കി ഇന്ത്യ

തുടര്‍ച്ചയായ അഞ്ചാം രാത്രിയും വെടിനിര്‍ത്തല്‍ ലംഘിച്ച പാകിസ്താന് തക്ക മറുപടി നല്‍കി ഇന്ത്യ. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് വെടി വെയ്പ്പ്. ഏപ്രില്‍28-29 തീയതികളില്‍ രാത്രി സമയത്താണ് കുപ്വാര, ബാരാമുള്ള ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് ആക്രമണം അഴിച്ചു വിട്ടത്.
വ്യാഴാഴ്ച രാത്രി മുതല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാകിസ്താന്‍ വെടിയുതിര്‍ത്ത് പ്രകോപനം നടത്തുന്നുണ്ട്. എന്നാല്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
അതേസമയം പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്ക് സുരക്ഷാ സേന അടുത്തതായി റിപ്പോര്‍ട്ട്. അനന്ത്നാഗിന്റെ മുകള്‍ ഭാഗത്ത് സൈന്യം, രാഷ്ട്രീയ റൈഫിള്‍സ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന തിരച്ചില്‍ തുടരുന്നു.
പ്രാദേശിക ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ള വിവരങ്ങളെയും സാങ്കേതിക തെളിവുകളെയും ആശ്രയിച്ചാണ് ഭീകരരെ തിരയുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha