എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ...

ആകാംക്ഷയോടെ.... എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.
2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.
ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ജൂണ്‍ രണ്ടിന് തുടങ്ങും.
https://www.facebook.com/Malayalivartha