തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി...

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അഞ്ചു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതി ഒറ്റക്കാണ് കുറ്റകൃത്യം നടത്തിയതെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും ആരെങ്കിലും സഹായിച്ചോ, ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യും. പ്രതിയെ പിടികൂടിയ തൃശൂര്‍ മാളയിലെ കോഴി ഫാമിലെത്തിച്ചും തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വ്യവസായിയായ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് മോഷ്ടിച്ച സി.സി ടി.വി കാമറയുടെ ഡി.വി.ആര്‍, മൊബൈല്‍ ഫോണ്‍ എന്നിവ തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha