ഇത്തരം സാഹിത്യോത്സവങ്ങൾ ജനങ്ങളെ സാഹിത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കും; യുവാക്കളെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ട് വരുന്നത് ഭാവിയെ ശക്തിപ്പെടുത്തുമെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

യുവാക്കളെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ട് വരുന്നത് ഭാവിയെ ശക്തിപ്പെടുത്തുമെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. കാട്ടാൽ പുസ്തകോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാഹിത്യോത്സവങ്ങൾ ജനങ്ങളെ സാഹിത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിലെ ജനപങ്കാളിത്തം സാഹിത്യത്തോടുള്ള സ്നേഹം ഇപ്പോഴും ജങ്ങളുടെ ഉള്ളിൽ ഉണ്ടെന്നതിന് തെളിവാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. എഴുത്തുകാർക്കും വായനക്കാർക്കും ചിന്തകർക്കും ഒരു സംഗമ സ്ഥാനമായി മേള മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാട്ടാൽ പുരസ്കാരത്തിന് അർഹനായ ടി. പത്മനാഭൻ മലയാള സാഹിത്യത്തിന് അതിൻ്റെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രങ്ങളെയും ഏറ്റവും സൂക്ഷ്മമായ വൈകാരിക ഭൂപ്രകൃതികളെയും സമ്മാനിച്ച വ്യക്തിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha