Widgets Magazine
30
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്


അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..


ഇന്ത്യയുമായുള്ള യുദ്ധ സാധ്യത.. 4,500 ലധികം പാകിസ്ഥാൻ സൈനികരും 250 ഓഫീസർമാരും രാജിവച്ചു..ഇന്ത്യൻ ആർമിയോട് നേർക്കുനേർ ഏറ്റുമുട്ടാൻ ധൈര്യമില്ലാത്തവർ കുടുംബത്തോടെ ഓടിയൊളിക്കുന്നു..കത്ത് പുറത്ത്..


ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങി; റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ അപകടം: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം...


തൃക്കൊടിത്താനത്തെ വീട്ടമ്മയുടെ മരണം; പോസ്റ്റ്‌മോർട്ടത്തിലും മരണകാരണം ഉറപ്പാക്കാനായില്ല...

ഇനി വിട്ടുവീഴ്ച ഇല്ല... ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ; ജമ്മുവില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സേന

30 APRIL 2025 08:59 AM IST
മലയാളി വാര്‍ത്ത

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടിയ്ക്ക് ഒരുങ്ങുന്നു. അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷ സാധ്യതയില്‍ യുഎന്‍ ആശങ്കയറിയിച്ചു. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎന്‍ സെക്രട്ടറി ജനറല്‍ സംസാരിച്ചു. നേരത്തെ തന്നെ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു.ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്.

സംഘര്‍ഷം ഒഴിവാക്കണമെന്നും ഇരു രാജ്യങ്ങളും ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു. ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎന്‍ ഒരുക്കമാണെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ല, ഇന്ത്യ-ാപക് അതിര്‍ത്തികളില്‍ വര്‍ധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കണമെന്നാണ് യുഎന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ യുഎന്‍ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണത്തിന് തിരിച്ചടിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.

ജമ്മുവിലെ അഖ്‌നൂരില്‍ ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. പര്‍ഗ്വാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് പ്രകോപനം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം.

അതിനിടെ ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമവുമായി ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവരുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്നും സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ അന്റോണിയോ ഗുട്ടെറസ് വീണ്ടും അപലപിച്ചു

ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രഖ്യാപിച്ചത്.

പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ ദില്ലിയില്‍ മറ്റ് ചില നിര്‍ണായക കൂടിക്കാഴ്ചകളും നടന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു പ്രധാനമന്ത്രി ആര്‍എസ്എസ് മേധാവിയെ കണ്ടത്.

അതിനിടെ ഇന്ത്യന്‍ കരസേനയുമായി ബന്ധപ്പെട്ട സെറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കം തകര്‍ത്തതായി കരസേന. ശ്രീനഗര്‍ ,റാണികേത് എന്നിവിടങ്ങളിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകര്‍ത്തത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഐ ഒ കെ ഹാക്കര്‍ എന്ന സംഘമാണ് നീക്കം നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തി. നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരുടെ ആക്രമണം. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇപ്പോഴും വ്യാപക തെരച്ചില്‍ നടക്കുകയാണ്. ഭീകരരുടെ സംഘം അനന്ത്‌നാഗിലെ മലനിരകളിലുണ്ടെന്ന അനുമാനത്തിലാണ് സുരക്ഷാ സേന. മലയാളിയായ സഞ്ചാരി പകര്‍ത്തിയ ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. ഭീകരരുമായി ബന്ധമുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് ആക്രമണം നടന്ന സ്ഥലത്തെ സിപ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മിലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ യുവാവ് നിരപരാധിയെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ 48 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്.

പഹല്‍ഗാമില്‍ വിനോദസഞ്ചാരികളടക്കം 26 പേരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് സിപ് ലൈന്‍ ഓപറേറ്റര്‍ മുസമ്മില്‍ എന്‍ഐഎയോട് പറഞ്ഞതായി വിവരം. സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ത്ഥന ചൊല്ലിയാണ് വിടാറുള്ളതെന്നും വെടിയൊച്ചയും, പ്രാര്‍ത്ഥനയുമായി ബന്ധമില്ലെന്നും മുഹമ്മില്‍ വ്യക്തമാക്കിയതായും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. വെടിവയ്പ് തുടര്‍ന്നപ്പോള്‍ പ്രദേശത്ത് നിന്ന് മറ്റുള്ളവരെ പോലെ താനും ഓടിപ്പോയെന്നും മുസമ്മിലിന്റെ മൊഴി.

മകന്‍ മുസമ്മിലിന് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പിതാവ് അബ്ദുല്‍ അസീസിന്റെ പ്രതികരണം. മുസമ്മിലിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബൈസരന്‍വാലിയിലെ വീട്ടിലെത്തിയ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പിതാവിന്റെ പ്രതികരണം. എല്ലാ ടൂറിസ്റ്റുകളെയും സിപ് ലൈനില്‍ കടത്തിവിടുമ്പോള്‍ അവര്‍ക്ക് യാതൊരു അപകടവും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നത് പതിവാണെന്നും മകന്‍ ചെയ്തത് ഇത്ര മാത്രമെന്നുമാണ് മുസമ്മിലിന്റെ പിതാവ് പറഞ്ഞത്.

ആറ് ദിവസത്തിന് ശേഷവും അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാന്‍. ജവാന്‍ കസ്റ്റഡിയിലെന്ന ഔദ്യോഗിക കുറിപ്പ് ഇതുവരെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അതേസമയം, പിടിയിലായ ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് മാറ്റി.

കര്‍ഷകരെ സഹായിക്കാന്‍ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചര്‍മാര്‍ കസ്റ്റഡിയിലെടുത്തത്. കര്‍ഷകര്‍ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചര്‍മാര്‍ തടഞ്ഞുവെച്ചത്. പാകിസ്ഥാന്റെ ഭാഗത്തെ അതിര്‍ത്തിയില്‍ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാന്‍ അബദ്ധത്തില്‍ ഇത് കടന്നത് എന്നതാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ട പാകിസ്ഥാന്‍ ഇത് ആഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഫ്‌ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് ഇന്ത്യ.

നാല് തവണ ഫ്‌ളാഗ് മീറ്റിംഗ് നടത്തിയിട്ടും പശ്ചിമ ബംഗാളിലെ ഹൂഗ്‌ളി സ്വദേശി പൂര്‍ണ്ണം കുമാര്‍ ഷായെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാനുള്ള കവചമായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നു എന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ജവാനെ പാകിസ്ഥാന്‍ പിടിച്ചു വെച്ചിരിക്കുന്ന സാഹചര്യം അമിത് ഷാ വിലയിരുത്തി. ജവാനെ മോചിപ്പിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് സാഹുവിന്റെ മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യ രജനി ഷായും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ നോഷ്‌കിയില്‍ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് അറുപത് പേര്‍ക്ക് ഗുരുതരമായി പരിക്ക്. ഡ്രൈവര്‍ മരിച്ചു. പ്രാദേശിക കടകളിലേക്ക് പെട്രോള്‍ വിതരണം ചെയ്യാനായി വന്ന ട്രക്ക് ആണ് പൊട്ടിത്തെറിച്ചത്.

ആക്രമണം അല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഉണ്ടായ തീ ടാങ്കറിലേക്ക് പടര്‍ന്നതാണെന്നുമാണ് പാകിസ്ഥാന്‍ പറയുന്നത്. എന്നാല്‍, നിരന്തരം പാകിസ്ഥാന്‍ സൈന്യത്തിനെതിരെ ആക്രമണം നടക്കുന്ന ബലൂച് മേഖലയിലാണ് സംഭവം. ഉഗ്ര സ്‌ഫോടനത്തോടെ ഇന്ധന ട്രക്ക് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ടാങ്കര്‍ പൊട്ടിത്തെറിച്ച് വലിയ അഗ്‌നിഗോളം ഉയരുന്നതും സമീപത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കശ്മീരില്‍ സൈന്യത്തിനും ഭീകരര്‍ക്കും ഇടയില്‍ ഏറ്റുമുട്ടല്‍. എവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഒരു മണിക്കൂറിലധികമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണ്. പഹല്‍ഗാം ആക്രമണ സമയത്ത് മരത്തിന് മുകളില്‍ കയറി ഒളിച്ച പ്രാദേശികവാസി പ്രധാന ദൃക്‌സാക്ഷിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരര്‍ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാള്‍ പൊലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്‍ഐഎയും ഇയാളെ ബൈസരണ്‍വാലിയില്‍ എത്തിച്ച് തെളിവെടുത്തു.

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് വിവരം. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞ് കയറിയവരാണ് ഭൂകരാക്രമണം നടത്തിയതെന്നാണ് സൂചന. സാംബ, കത്തുവ മേഖല വഴിയാണ് ഇവര്‍ ഇന്ത്യയില്‍ കയറിയത്. കാട്ടില്‍ ഒളിക്കാന്‍ പരിശീലനം കിട്ടിയ ഹുസൈന്‍ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുല്‍ഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവര്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. അനന്ത്‌നാഗിലെ മലനിരകളില്‍ സംഘം ഇപ്പോഴുണ്ടെന്നാണ് സുരക്ഷ സേനയുടെ അനുമാനം. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയില്‍ വീണ്ടും വെടിവെയ്പ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബാരാമുള്ള, കുപ്വാര, അഖ് നൂര്‍ സെക്ടറുകളില്‍ വെടിവയ്പ്. ശക്തമായി തിരിച്ചടിച്ചെന്ന് സൈന്യം അറിയിച്ചു.

പഹല്‍ഗാം അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിന് പുറത്ത് നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. കാശ്മീര്‍ പൊലീസിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുമാണ് നിര്‍ദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. തെക്കന്‍ കാശ്മീരിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടതും ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്. കശ്മീരിന് പുറത്തുള്ളവരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കന്‍ കാശ്മീരിലാണ്. ശ്രീനഗര്‍ അടക്കം സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി.

പാകിസ്ഥാന്‍ 'തെമ്മാടി രാജ്യം' എന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തില്‍ അതിശയമില്ലെന്നും ഇന്ത്യന്‍ പ്രതിനിധി യുഎന്നില്‍ പറഞ്ഞു. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്‌വര്‍ക്ക് രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കും. സുരക്ഷ മുന്‍നിര്‍ത്തി തെക്കന്‍ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കശ്മീര്‍ പൊലീസിനും രഹസ്യാന്വേഷണ ഏജന്‍സുകള്‍ക്കുമാണ് കശ്മീരിന് പുറത്തുനിന്ന് എത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തെക്കന്‍ കശ്മീരിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചത്. കശ്മീരിന് പുറത്തുള്ളവരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കന്‍ കശ്മീരിലാണ്. ശ്രീനഗറിലടക്കം സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തെക്കന്‍ കശ്മീരിലെയടക്കം 48 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കശ്മീരിന് പുറത്തുനിന്ന് എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസും രഹസ്യാന്വേഷണ ഏജന്‍സുകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആളൊഴിഞ്ഞ നിലയിലാണ്. ഇവിടേക്കുള്ള റോഡുകളിലും സിആര്‍പിഎഫ് പരിശോധന നടത്തുന്നുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകന്‍ സണ്ണി തോമസ്  (4 minutes ago)

വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് നെഞ്ചിലേക്ക് ...  (56 minutes ago)

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീര്‍ക്കാനുള്ള  (1 hour ago)

സങ്കടക്കാഴ്ചയായി... ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് എട്ടുമരണം...  (1 hour ago)

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ  (1 hour ago)

കെ.എം. എബ്രഹാമിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി  (1 hour ago)

ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  (2 hours ago)

ഇനി വിട്ടുവീഴ്ച ഇല്ല... ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ; ജമ്മുവില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സേന  (2 hours ago)

ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി  (3 hours ago)

തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് നീതിനിഷേധത്തിന്  (3 hours ago)

അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയാണ് ജസ്റ്റിസ് ഗവായ്  (3 hours ago)

പഴുതടച്ച ക്രമീകരണങ്ങളൊരുക്കി സംസ്ഥാനവും...  (3 hours ago)

യുവാവിന് ദാരുണാന്ത്യം  (4 hours ago)

മേയ് ആറിനാണ് തൃശ്ശൂര്‍ പൂരം  (4 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്  (4 hours ago)

Malayali Vartha Recommends