.കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയോടുള്ള ക്രൂരത.... പ്രതികള്‍ ജൂണ്‍ 26 ന് ഹാജരാകണം

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നഖം കൊണ്ട് മുറിവേല്‍പ്പിച്ച ശിശുക്ഷേമ സമിതിയിലെ 3 ആയമാര്‍ക്കെതിരെ ശാരീരിക സ്പര്‍ശനത്തോടെയുള്ള ലൈംഗിക പീഡനവും പ്രവേശിത ലൈംഗിക അതിക്രമവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോക്‌സോ കോടതികേസെടുത്തു. മ്യൂസിയം പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് കോടതി സെഷന്‍സ് കേസെടുത്തത്.പ്രതികള്‍ ജൂണ്‍ 26 ന് ഹാജരാകാനും തിരുവനന്തപുരം സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബു ഉത്തരവിട്ടു.
ശിശു ക്ഷേമ വകുപ്പിലെ താത്കാലിക ആയമാരാണ് പ്രതികള്‍. 2024 ജൂലൈ 1 ന് പ്രാബല്യത്തില്‍ വന്ന (ബിഎന്‍ എസ് ) ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 75 (ശാരീരിക സ്പര്‍ശനത്തോടെയുള്ള ലൈംഗിക പീഡനം),115 (2) (സ്വേച്ഛയാ ദേഹോപദ്രവമേല്‍പ്പിക്കല്‍),3 (5) (ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നുള്ള കുറ്റകൃത്യ കൂട്ടായ്മ) , 2012 ല്‍ നിലവില്‍ വന്ന പോക്‌സോ നിയമത്തിലെ വകുപ്പ് 5 ( സ്വകാര്യ ഭാഗത്ത് തീവ്ര നുഴഞ്ഞുകയറ്റ പ്രവേശിത ലൈംഗിക അതിക്രമം), 6 (ശിക്ഷ : 20 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തമോ വധശിക്ഷയോ കൂടാതെ പിഴ ശിക്ഷയും വിധിക്കാവുന്നതും) , 19 ( കുട്ടിക്കെതിരായ കുറ്റകൃത്യം അറിഞ്ഞിട്ടും വിവരം സ്‌പെഷ്യല്‍ ജുവനൈല്‍
യൂണിറ്റിലോ ലോക്കല്‍ പോലീസിലോ അറിയിക്കാതിരിക്കല്‍), 21 ( ( ശിക്ഷ: 6 മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നത് ) , 2000 ല്‍ നിലവില്‍ വന്ന ജുവൈനൈല്‍ ജസ്റ്റിസ് (ബാലനീതി ) നിയമത്തിലെ വകുപ്പ് 75 (കുട്ടിയെ ഉപദ്രവിച്ച് അരക്ഷിതാവസ്ഥയിലാക്കല്‍) എന്നീ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.
കേസന്വേഷണ ഘട്ടത്തില്‍ തെളിവുനശിപ്പിക്കാന്‍ നഖം മുറിച്ച ശേഷമാണ് ആയമാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. രണ്ടര വയസ്സുകാരിയോട് കണ്ണില്ലാ ക്രൂരത കാട്ടിയ പ്രതികള്‍ കാമവെറി തീര്‍ത്തത് പിഞ്ചു ബാല്യത്തോടായിരുന്നു.കുറ്റപത്രത്തില്‍ മനസ്സാക്ഷി മരവിപ്പിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.മാധ്യമങ്ങളോട് പറഞ്ഞ കഥയില്‍ മാറ്റം വരുത്തി ഞെട്ടിക്കുന്ന വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.
2024 ഡിസംബര്‍ 3 നാണ് ആയമാര്‍ അറസ്റ്റിലായത്. മര്‍ദനമേറ്റത് മാതാപിതാക്കള്‍ മരിച്ച കുഞ്ഞിനായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തതോടെയാണ് രണ്ടര വയസുകാരിയെ ഇവിടെ എത്തിച്ചത്. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. 2024 ഡിസംബര്‍ 2 നാണ് കുഞ്ഞിന്റെ ദേഹത്തെ മുറിവുകള്‍ കണ്ടത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവ് ശ്രദ്ധയില്‍പ്പെടുന്നത്. ഇതിന് പിന്നാലെ ഇവര്‍ ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു.
തുടര്‍ന്ന് തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി.പരിശോധനയില്‍ മുറിവുള്ളതായി കണ്ടെത്തിയതിന് പിന്നാലെ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസെത്തി മൊഴിയെടുത്ത ശേഷമാണ് മൂവരെയും 2024 ഡിസംബര്‍ 3 ന് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ഒരാഴ്ച മുമ്പ് ജോലി ചെയ്ത ആയമാരെയും പിരിച്ചു വിട്ടു. ഉപദ്രവിച്ചതിനും വിവരം മറച്ചുവച്ചതിനും കേസെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha