Widgets Magazine
30
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്


അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..


ഇന്ത്യയുമായുള്ള യുദ്ധ സാധ്യത.. 4,500 ലധികം പാകിസ്ഥാൻ സൈനികരും 250 ഓഫീസർമാരും രാജിവച്ചു..ഇന്ത്യൻ ആർമിയോട് നേർക്കുനേർ ഏറ്റുമുട്ടാൻ ധൈര്യമില്ലാത്തവർ കുടുംബത്തോടെ ഓടിയൊളിക്കുന്നു..കത്ത് പുറത്ത്..

എന്നെ കൊല്ലുന്നേ....വീട്ടുതടങ്കലിൽ പ്രവാസി മലയാളിയുടെ നിലവിളി മണിക്കൂറിനുള്ളിൽ ഫസീല പുറത്ത് കോട്ട പൊളിച്ച് പോലീസ്

30 APRIL 2025 12:13 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന പാലക്കാട് സ്വദേശിനി ഫസീലയ്ക്ക് ഒടുവിൽ മോചനം. പൊതുപ്രവര്‍ത്തകരും കുവൈത്ത് പൊലീസും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഫസീലക്ക് മോചനം ലഭിച്ചത്. കുവൈത്തിലേക്ക് ജോലിക്കായി കൊണ്ടുവന്ന ഏജന്റാണ് ഇവരെ ഒരാഴ്ചയോളം തടവിൽ പാർപ്പിച്ചത്. ഭക്ഷണം നൽകാതെയും വിശ്രമം അനുവദിക്കാതെയും ജോലി ചെയ്യിപ്പിക്കുകയായിരുന്നു. ഇതിനെ എതിർത്തോടെ വീട്ടു തടങ്കലിലാക്കി.

ജോലിക്കായി എത്തിച്ച ഏജന്റിന്റെ വീട്ടുതടങ്കലിലായിരുന്നു ഫസീല. ഭക്ഷണവും വിശ്രമവും നല്‍കാതെ ജോലി ചെയ്യിപ്പിച്ചത് എതിര്‍ത്തതിനാണ് ഫസീലയെ ഏജന്റ് വീട്ടുതടങ്കലിലാക്കിയത്. കാസര്‍കോട് സ്വദേശി ഖാലിദ് ആണ് ഫസീലയെ കുവൈത്തിൽ എത്തിച്ചത്. ഖാലിദിന്റെ ബന്ധു റഫീക്ക് ഫസീലയെ അക്രമിക്കുകയും ചെയ്തു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് പൊലീസ് അറിയിച്ചു.

 

 

ജോലിയും വേതനവും നൽകാതെ കുവൈത്തിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായാണ് പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി ഫസീല (30) ഭർത്താവിന് അയച്ച വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസർകോട് സ്വദേശി ഖാലിദ്, ഇടുക്കി കട്ടപ്പന സ്വദേശി ബിൻസി എന്നിവർ ചേർന്നു തന്നെ കുവൈത്തിൽ എത്തിച്ചതെന്നു ഫസീല പറയുന്നു. നാട്ടിൽ ഹോം നഴ്സിങ് സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണു തിരുവനന്തപുരം സ്വദേശിനി ജിജിയെ പരിചയപ്പെട്ടതെന്നും കുവൈത്തിൽ ജേ‍ാലി ശരിയാക്കാമെന്നു വാഗ്ദാനം നൽകി പണം കൈപ്പറ്റി ഖാലിദിനെയും ബിൻസിയെയും പരിചപ്പെടുത്തിയെന്നും പീന്നീട് ഇവർ കുവൈത്തിൽ എത്തിക്കുകയായിരുന്നെന്നും ഫസീല പറയുന്നു.

കുവൈത്തിൽ എത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്. ആദ്യം ഖാലിദിന്റെ വീട്ടിലും തുടർന്ന് ചില കുവൈത്ത് സ്വദേശികളുടെ വീട്ടിലും എത്തിക്കുകയും ഭക്ഷണവും വിശ്രമവും നൽ‌കാതെ ജോലിയെടുപ്പിക്കുകയും ചെയ്തു. രോഗം ബാധിച്ചപ്പോൾ ചികിത്സപോലും നൽകിയില്ല. ഇഷ്ടമില്ലാത്ത ജേ‍ാലി ചെയ്യാൻ വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നും ഫസീല പറയുന്നു.

 

 

ഇതിനിടെ, എംബസിയുമായി ബന്ധപ്പെട്ടപ്പോൾ കുവൈത്തിലെ നിയമമനുസരിച്ച്, എംബസിയിലെത്തിയാൽ രക്ഷിക്കാമെന്നല്ലാതെ ജോലിസ്ഥലത്തെത്തി രക്ഷിക്കാനാവില്ലെന്ന് അറിയിച്ചത്രെ. രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതായി അറിഞ്ഞതോടെ ഇപ്പോൾ ജീവനു ഭീഷണിയുണ്ടെന്നും മരിച്ചാൽ അതിനുത്തരവാദികൾ ജിജിയും ഖാലീദും ബിൻസിയുമാണെന്നും ഫസീല കരഞ്ഞുകെ‍ാണ്ട് കണ്ണൂർ സ്വദേശിയായ ഭർത്താവിന് അയച്ച വിഡിയോ സന്ദേശത്തിൽ പറയുന്നു. കുവൈത്തിലേക്ക് ജോലി വാഗ്ദാനം ചെയ്തു മനുഷ്യക്കടത്താണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും അവിടെയെത്തിച്ച് ലക്ഷങ്ങൾ വില പറഞ്ഞ് സ്വദേശികൾക്കു വിൽക്കുകയാണ് ചെയ്യുന്നതെന്നും ഫസീല വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. തുടർന്ന് പൊതുപ്രവര്‍ത്തകരും കുവൈത്ത് പൊലീസും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഫസീലക്ക് മോചനം ലഭിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Prime Minister Shehbaz Sharif കറാച്ചി വളയാൻ ഇന്ത്യ  (36 minutes ago)

B A ALOOR കോളിളക്കം സൃഷ്ടിച്ച പ്രതിഭാഗം അഭിഭാഷകന്‍  (1 hour ago)

പിഴവ് കണ്ടാല്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരവും പൊതുജനാരോഗ്യ നിയമ പ്രകാരവും നടപടി  (2 hours ago)

ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു  (2 hours ago)

ബാഗില്‍ രണ്ട് സോപ്പ് പെട്ടികള്‍ക്കുള്ളിലാക്കി ലഹരിമരുന്ന്...  (3 hours ago)

പിണറായിയുടെ വിഴിഞ്ഞം വിനോദ യാത്ര: വിവരങ്ങൾ തേടി ഐ.ബി...സുരക്ഷാ വീഴ്ച...  (3 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല..  (3 hours ago)

99.02 ശതമാനമാണ് വിജയശതമാനം.  (3 hours ago)

പ്രതികള്‍ ജൂണ്‍ 26 ന് ഹാജരാകാനും തിരുവനന്തപുരം സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ....  (3 hours ago)

ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ന്  (3 hours ago)

മിനിക്ക് കഷണ്ടി രാധാകൃഷ്‌ണനെ വേണ്ട..! ആ പാവം ഭർത്താവിനെ വെടിവെച്ചിട്ടത് ഭാര്യ തന്നെ ഫോണിൽ നടുക്കുന്ന തെളിവ്..!  (3 hours ago)

എന്നെ കൊല്ലുന്നേ....വീട്ടുതടങ്കലിൽ പ്രവാസി മലയാളിയുടെ നിലവിളി മണിക്കൂറിനുള്ളിൽ ഫസീല പുറത്ത് കോട്ട പൊളിച്ച് പോലീസ്  (3 hours ago)

സുപ്രീംകോടതിയാണ് കെ.എം എബ്രഹാമിന്റെ ഹര്‍ജി പരിഗണിച്ച്  (4 hours ago)

പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകന്‍ സണ്ണി തോമസ്  (4 hours ago)

Malayali Vartha Recommends