ഇരുചക്രവാഹനത്തില്‍ ഹെറോയിനുമായി വില്‍പ്പനയ്‌ക്കെത്തിയ അന്തര്‍സംസ്ഥാന സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

അന്തര്‍സംസ്ഥാന സംസ്ഥാന തൊഴിലാളികള്‍ 21 ഗ്രാം ഹെറോയിനുമായി പിടിയിലായി. അസം നൗഗോണ്‍ സ്വദേശികളായ ഷരീഫുല്‍ ഇസ്‌ലാം (27), ഷെയ്ക്ക് ഫരീദ് (23) ന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വര തെറ്റാലി ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനത്തില്‍ വില്‍പനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
ബാഗില്‍ രണ്ട് സോപ്പ് പെട്ടികള്‍ക്കുള്ളിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചത്. ഇരുചക്രവാഹനത്തില്‍ കറങ്ങിനടന്ന് അന്തര്‍ സംസ്ഥാനത്തൊഴിലാളികള്‍ക്കിടയിലാണ് വില്‍പന നടത്തിയത്. അസമില്‍നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നത്. ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പ്രതികളെ പിടികൂടി.
https://www.facebook.com/Malayalivartha