കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം; കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്പെൻഷൻ നടപടി നീട്ടി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെതിരെ സസ്പെൻ ഷൻ നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു . സസ്പെൻഷൻ നടപടി നീട്ടി കൊണ്ടുള്ള തീരുമാനം ഇപ്പോൾ സ്വീകരിച്ചിരിക്കുകയാണ് . പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ വിഭാഗം ജീവനക്കാരനായിരുന്നു ടി വി പ്രശാന്ത്. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ജോലിയിൽ നിന്ന് ആറുമാസം മുൻപാണ് ആരോഗ്യവകുപ്പ് ടി വി പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ ചെയ്തത് അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവും ചൂണ്ടിക്കാണിച്ചായിരുന്നു . എഡിഎം കെ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്ത് ഉന്നയിച്ച പരാതിയിൽ അടിമുടി ദുരൂഹതയുണ്ട്.
പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും ദുരൂഹത ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട് . പരാതി വാട്സ് ആപ്പ് വഴി കൈമാറിയെന്നാണ് നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർക്ക് പ്രശാന്ത് മൊഴി നൽകിയത്.
https://www.facebook.com/Malayalivartha