പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

പെണ്ണിനെ പൊന്നിനോട് മാത്രം അളക്കുന്ന മനുഷ്യരാണ് കേരളത്തിൽ ഒട്ടു മിക്കതും എന്നതിന് ഒരു ഉദാഹരണം കൂടെ. അതാണ് കഴിഞ്ഞ ദിവസം സ്ത്രീധന പീഢനത്തിന്റെ പേരിൽ ജീവൻ പൊലിയേണ്ടി വന്ന കണ്ണൂർ സ്വദേശിയായ സ്നേഹ. പുഴുത്ത മൃഗത്തോട് കാണിക്കാവുന്ന ദയ പോലും സ്വന്തം ഭാര്യയോട് സ്നേഹയോട് കാണിച്ചിരുന്നില്ല.
മരണം വരെ അവളെ ഉപദ്രവിക്കുകയും മാനസികമായി സമ്മർദ്ധത്തിലാക്കുകയും ചെയ്തു അവൻ, ലോറി ഡ്രൈവറായ ഭർത്താവിന് ഇട്ട് മൂടാൻ സ്വർണം വേണമായിരുന്നു. അത് ഇല്ലാത്തതിന്റെ പേരിലാണ് സ്നേഹ ഈ കൊടും യാതനകളൊക്കെ അനുഭവിച്ചത് എന്നുള്ളതാണ്.
കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ത്രീധന പീഡന മരണങ്ങൾക്ക് ഇനി എന്ന് അവസാനം എന്നുള്ളതാണ് ചോദ്യം. വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര, മാറുന്നത് പേരുകൾ മാത്രമാണ്. കഥ ഒന്നുതന്നെ. കേരളത്തിൽ സ്ത്രീധന തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഉയരുകയാണ്. 28 കുടുംബകോടതികളിലായി ഒന്നേകാൽ ലക്ഷം കേസുകളാണുള്ളത് ഇതുവരെ ഉള്ളത്. സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961 ൽ പാർലമെന്റ് പാസാക്കിയ ശക്തമായ നിയമം രാജ്യത്തുള്ളപ്പോഴാണ് സ്ത്രീധന പീഡനങ്ങളും ദാരുണ മരണങ്ങളും കേരളത്തിൽ ആവർത്തിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം ലഭിച്ച പെൺകുട്ടികൾക്കു പോലും മാനസിക–ശാരീരിക പീഡനങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാവില്ല എന്നത് സമൂഹം നേരിടുന്ന ഭീഷണിയാണ്. സ്ത്രീധന പീഡനം ക്രിമിനൽ കുറ്റകൃത്യമാണ്. വിവാഹച്ചെലവിന് എന്ന പേരിൽ വധുവിന്റെ വീട്ടുകാരിൽനിന്നു വാങ്ങുന്ന പണം പോലും സ്ത്രീധനത്തിന്റെ പരിധിയിൽ വരും. വിവാഹത്തിനു ലഭിക്കുന്ന സമ്മാനങ്ങളുടെ പട്ടിക രേഖയായി സൂക്ഷിക്കണമെന്നാണ് നിയമം.
സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാകുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലം നൽകണം. എന്നാൽ കഴിഞ്ഞ 6 വർഷത്തിനിടെ 80 യുവതികളാണ് സ്ത്രീധന പീഡനം സഹിക്കാതെ ജീവനൊടുക്കിയത്. ഇതിൽ സ്ത്രീധനം കുറഞ്ഞു പോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തിയ സംഭവങ്ങളും നടന്നത് കേരളത്തിലാണ്.
15 വർഷത്തിനിടെ ഇങ്ങനെ 247 ജീവനുകളാണ് പൊലിഞ്ഞത്. വനിതാ കമ്മിഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ സ്ത്രീധനപീഡന പരാതികൾ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. 10 വർഷത്തിനിടെ 447 പരാതി. സ്ത്രീധന പീഡനത്തിനൊപ്പം ഗാർഹിക പീഡനവും കൂടുതൽ തിരുവനന്തപുരത്തുതന്നെ.
കഴിഞ്ഞ 4 വർഷത്തിനിടെ പതിനയ്യായിരത്തിനു മുകളിൽ സ്ത്രീധന പീഡന കേസുകൾ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അവസാനത്തെ ഒരു പേരായി മാറിയിരിക്കുകയാണ് കണ്ണൂർ ഇരുട്ടിയിലെ സ്നേഹ എന്ന യുവതി. രണ്ട് ദിവസം മുമ്പാണ് കേരളത്തിൽ നടന്ന ഏറ്റവും വലിയ കൊടും ക്രൂരതയാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ അതായത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി വിധി പുറത്ത് വന്നത്.
പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ, അമ്മ ലാലി എന്നിവരെയാണ് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് എസ് സുഭാഷ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. ഭർത്താവിനും അമ്മയി അമ്മയ്ക്കും ജീവപര്യന്തം തടവ്. വിവാഹം കഴിഞ്ഞ് അഞ്ചര വർഷത്തിനുശേഷമാണ് തുഷാരയെന്ന ഇരുപത്തെട്ടുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരം കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുന്നത്.
ഇനിയൊരു പെൺകുട്ടിയ്ക്കും ഈ ഗതി വരരുത് എന്ന് കാണിച്ച് കൊണ്ട് തന്നെയായിരുന്നു ഈ കേസിലെ ശിക്ഷാ വിധി. എന്നാൽ വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മറ്റൊരു സ്ത്രീധന പീഡന കേൾക്കേണ്ടി വന്നിരിക്കുകയാണ് കേരളത്തിന്.പായം സ്വദേശിനി സ്നേഹയെയാണ് കഴിഞ്ഞ ദിവസം ഭർത്താവ് ജിനീഷിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സ്നേഹയെ ജിനീഷിന്റെ വീട്ടിലെ അടുക്കളഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്നേഹയുടെ മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. ഭർതൃവീട്ടിൽ നിന്ന് സ്നേഹയ്ക്ക് നിരന്തരം ദേഹോപദ്രവം നേരിടേണ്ടി വന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. മർദനത്തെ കുറിച്ച് സ്നേഹയുടെ ഇളയമ്മ ബന്ധുവിനയച്ച വാട്സാപ്പ് ശബ്ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുഴുത്ത മൃഗത്തോട് കാണിക്കുന്ന ദയ പോലും അവളോട് കാണിക്കുന്നിലലെന്ന് അവര്‍ പറയുന്നു.
നാല് വർഷം മുൻപായിരുന്നു സ്നേഹയുടേയും ജിനീഷിന്റേയും വിവാഹം. ഇരുവർക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. ഈ കുഞ്ഞിന്റെ നിറത്തിന്റെ പേരു പറഞ്ഞടക്കമായിരുന്നു ഉപദ്രവം. സ്വന്തം കുഞ്ഞ് ഇതിന്റെ എല്ലം പേരിൽ അനുഭവിക്കേണ്ടി വരുന്ന ട്രോമയെ പോലൂം ഓർക്കാതെയാണ് ഇത്തരത്തിലുള്ള പ്രതികരണം എന്ന് പറയേണ്ടി വരുന്നതാണ് ഏറെ ദയനീയം. എന്തായാലും സ്നേഹയുടെ മരണത്തിൽ ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ചൂട്ടി കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha