സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ ' പ്ഫാ !. പിണറായി വിജയനെ ഇന്ന് സതുതിച്ച് എഴുതിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഒരു വഴിപോക്കനല്ലല്ലോ. ഏതെങ്കിലും ഒരു ജില്ലാ സെക്രട്ടറി പാര്‍ട്ടിക്ക് ജന്മം കൊടുത്തതോ ജീവന്‍ ബലിയര്‍പ്പിച്ചതോ ആയ ഏതെങ്കിലും നേതാവിനെ കുറിച്ച് ഇങ്ങിനെ എഴുതികണ്ടിട്ടില്ല. കണ്ണൂരിലെ നൂറുകണക്കിന് രക്തസാക്ഷികളെ അപമാനിക്കിക്കുയാണ് കെ കെ രാഗേഷ് . ഇത്ര മൂഡനാണോ ഇയാള്‍? കേരളത്തിലെ എത്രയോ സവ്യസാചികളായ പുകള്‍ പെറ്റ മഹാമേരുക്കളുടെ ജന്മനാടാണ് കണ്ണൂര്‍. തൂക്കുമരങ്ങള്‍ക്ക് മുന്നില്‍ അടിപതറാതെ ശിരസ് കാണിച്ചു കാണിച്ചുകൊടുത്ത യോദ്ധാക്കളുടെ മൂന്നില്‍ വെറും ഊച്ചാളി മാത്രമായി വിഹരിച്ച മനോനില തെറ്റിയ ഒരുവനെ എ കെ ജി ക്കും മുകളില്‍ വാഴിക്കാന്‍ ഒരു കെ കെ രാഗേഷിനും അവന്റെ അച്ചിക്കും ഖജനാവ് തുറന്ന് കിട്ടിയതാണോ, എടോ നൃശംസ, കാലം ഇങ്ങിനെ ഇയാളെ കൊണ്ട് പറയിച്ചതെന്ന് പച്ചയ്ക്ക് ചോദിച്ച് ശക്തിധരന്‍.
പിണറായി വിജയനെ കണ്ടാല്‍ ചുണ്ടിന്മേല്‍ വാലുകുത്തി നില്‍ക്കുക എന്നത് കെ എം എബ്രഹാം മാരുടെയും എം ശിവശങ്കര്‍ മാരുടേയും ഡോ ദിവ്യ എസ് അയ്യര്‍മാരുടേയും നിയോഗമാണ്. ഈ നാടിന്റെ യശസ് ഉയര്‍ത്തിയ ഭരണാധിപനാണോ ഇയാള്‍. അതോ മുഖ്യമന്ത്രിമാരില്‍ കേരളം കണ്ട പ്രഥമ കമ്മ്യുണിസ്റ്റ് അഴിമതി രാജാവോ? അയാളുടെ കൂടെ ശൃംഗാരവേഷധരികളായി മദിച്ചു നടക്കാന്‍ എത്രവേണമെങ്കിലും പെണ്ണുങ്ങളെ കിട്ടുമായിരിക്കും. പദവികളും പ്രതാപവും അവര്‍ക്ക് ഇഷ്ടം പോലെ ചാര്‍ത്തികിട്ടിയെന്നും വരാം. നാല് വര്‍ഷം അവിടെ കയറിപ്പറ്റിയിട്ട് അവിടെ സൊറപറഞ്ഞിരിക്കാന്‍ ഇണകളെ കണ്ടെത്തിയെന്നല്ലാതെ ഏതെങ്കിലും പദ്ധതിയുടെ വിജയത്തിന് എന്ത് സംഭാവനയാണ് രാഗേഷ് ചെയ്തത്? ഇപ്പോള്‍ ഏതെങ്കിലും പദവിയില്‍ വിരാജിക്കുന്ന ഒരാളെങ്കിലും ഭരണം മാറിയാല്‍ ഇനി അവിടെ കാണുമോ? കാക്ക മലര്‍ന്ന് പറക്കണം!. കേരളം കണ്ട മുഖ്യമന്ത്രിമാരില്‍, ഭരണതന്ത്രജ്ഞതയില്‍ ഒന്നാമന്‍ ആരാണ്?.എന്റെ അഭിപ്രായത്തില്‍ അക്കാര്യത്തില്‍ അത് പിണറായി വിജയന്‍ തന്നെയാണ്. പക്ഷെ അദ്ദേഹത്തോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവര്‍ക്ക് അങ്ങിനെ തോന്നണമെന്നില്ല. കേരളത്തില്‍ അസാധ്യമായിരുന്ന തുടര്‍ ഭരണത്തിന്റെ ബാലികേറാമല അനായാസം അതിജീവിക്കാന്‍ കഴിഞ്ഞ ആദ്യ ഭരണാധികാരി എന്ന തൂവല്‍ മാത്രം മതി പിണറായിക്ക് അത്തരത്തില്‍ ഖ്യാതിയുടെ തൊപ്പി ചൂടി നടക്കാന്‍.
മാത്രമല്ല ഭാവിയില്‍ ഉണ്ടാകുന്ന ഒരു മുഖ്യമന്ത്രിക്കും,അത് ഏത് പക്ഷത്തുനിന്നായാലും,അത്തരം ഒരവസരം ഇനി ലഭിക്കാനും ഇടയില്ല. അത്ര കലുഷിതവും മലീമസവുമായിരിക്കും ഭാവി കേരള രാഷ്ട്രീയം. അസൂയയും കുശുമ്പും മനുഷ്യപ്പറ്റ് ഇല്ലായ്മയും അധികാരമോഹവും മുരത്ത വര്‍ഗീയതയും കുതികാല്‍ വെട്ടും തിമിര്‍ത്താടുമ്പോള്‍ കേരളത്തില്‍ മൂല്യങ്ങള്‍ ഇനി ഒരു മരീചികയായിമാറും. പിണറായി വിജയന് തുടര്‍ഭരണത്തിന്റെ ചെങ്കോല്‍ സധൈര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞത് തന്നെ കേരള സമൂഹത്തിന് എന്തുമാത്രം മൂല്യശോഷണം സംഭവിച്ചു എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. ടിപി ചന്ദ്രശേഖരന്റെ വധം മാത്രം ഏടുത്ത് പരിശോധിച്ചാല്‍ മതി കേരളം തന്തയ്ക്കു പിറക്കാത്തവരുടെ ഒരു സമൂഹമായി എന്നേ ഷണ്ഡത്വം ബാധിച്ചതാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഇത്ര പൈശാചിക കൊല കേരളം ജന്മം കൊണ്ട ശേഷം നാടാടെയായിരുന്നെങ്കിലും അതിനെതിരായ ജനരോഷത്തിന് ഒരു സോപ്പ് കുമിളയുടെ ആയുസല്ലേ ഉണ്ടായുള്ളൂ. അത്രകണ്ട് വികലമായ രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് കേരളം എടുത്തെറിയപ്പെട്ടുകഴിഞ്ഞിരുന്നു. കേരളത്തിലെ ബൌദ്ധികലോകം നിര്‍ലജ്ജം സിപിഎമ്മിന്റേ കണ്ണഞ്ചിപ്പിക്കുന്ന ആസ്തിയില്‍ ഭ്രമിച്ചു വീണുകഴിഞ്ഞിരുന്നു. ടിപി വധവും എം എന്‍ വിജയന്‍ മാഷിനെതിരായ വ്യക്തിഹത്യയും എത്ര എത്ര സാഹിത്യകാരന്മാരെ ലക്ഷാധിപതികളാക്കി.
ചങ്ങാത്ത മുതലാളിത്തത്തോടുള്ള നാനാജാതി മതസ്ഥരുടെ പുണ്യ ആരാധനാലയങ്ങളുടെ പരിലാളനങ്ങളില്‍ തൊട്ടുരുമ്മി നില്‍ക്കുന്ന ഭൂമികയില്‍ എങ്ങിനെയാണ് ഇത്തരം ദുഷ്ട വ്യാഘ്രങ്ങള്‍ക്ക് കടന്നുകൂടി സ്ഥിരപ്രതിഷ്ഠ നേടാന്‍ കഴിയുന്നത്? 2012 മെയ് നാലിന് രാത്രി സംഭവിച്ചത്12 വര്‍ഷത്തിന് ശേഷം ഫ്‌ലാഷ് ബാക്കില്‍ കണ്ടു നോക്കൂ: ആരാണ് കൊല്ലപ്പെട്ടതെന്ന് തല്‍സമയം തന്നെ ലോകത്തിന് ബോധ്യപ്പെട്ടു. വാടക കൊലയാളികള്‍ ആണ് ഹിംസ നടത്തിയതെന്നും ആ കൊലയാളികള്‍ക്ക് കൊല്ലപ്പെട്ടവനുമായി ഒരിക്കല്‍ പോലും കണ്ട് പരിചയമില്ലെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ബോധ്യമായതാണ്. പക്ഷെ കൊല്ലിച്ചവരെ തൊടാന്‍ അന്നത്തെ ഭരണ നേതൃത്വം മനപൂര്‍വം അനങ്ങിയില്ല. enough is enough എന്നതായിരുന്നു വാടക കൊലയാളികളെ മിക്കവാറും അകത്താക്കിയപ്പോള്‍ ഭരണനേതൃത്വത്തിന്റെ നിലപാട്. കൂടുതല്‍ അന്വേഷണത്തിലേക്ക് പോയാല്‍ പ്രത്യാഘാതം ഗുരുതരമാവും എന്നതായിരുന്നു ഭരണ നേതൃത്വത്തിന്റെ ഭയം. അത്‌കൊണ്ട് ആ വാടക കൊലയാളികളെ അയച്ചവര്‍ ഇന്നും സസുഖം വാഴുന്നു. ഒരു അന്വേഷണവും ഇല്ല.! എനിക്ക് എന്നെങ്കിലും ഒരു സത്യം വിളിച്ചു പറയാതിരിക്കാനാകില്ല. യാഥാര്‍ഥത്തില്‍ ആ ഓപ്പറേഷനില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് തുലോം തുച്ഛമായിരുന്നു എന്ന് എത്രപേര്‍ക്കറിയാം? ഭീരുവായിരുന്നു ഉമ്മന്‍ചാണ്ടി. .അധികാരത്തിന്റെ ദണ്ഡ് ഉപയോഗിക്കാന്‍ ദുര്‍ബലനായ ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. കടുത്ത ദൈവവിശ്വാസി. അതുമാത്രമാണ് അദ്ദേഹത്തിന്റെ ഈടുവെപ്പും രക്ഷാകവചവും. അതു കയ്യിലുള്ളത് കൊണ്ട് മാത്രം ഒരു ഗോഡ്‌സെയും ചാകില്ല ഉമ്മന്‍ചാന്‍ഡീ.
ടി പി കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് തന്നെ അവിടെ ഓരോ പോലീസ് സ്റ്റേഷനില്‍ വിന്യസിച്ചിരിക്കുന്ന സേനയിലെ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സിപിഎം അംഗങ്ങളുടെയും കൃത്യമായ പട്ടിക കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് കൃത്യമായ പേര്‍ വിവരങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്ക് ചന്ദ്രശേഖരന്‍ നല്കിയിരുന്നു. അതൊന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ല.സിപിഎമ്മിന്റേ രൌദ്രത തിരിച്ചറിയാത്ത അപ്പാവിയായിരുന്നു ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയെ കുഴിച്ചുമൂടാന്‍ സരിത എന്ന താടക ഒരാള്‍ മതിയെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ജഡ്ജിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും എത്രയാ വാരിക്കോരി ചെലവിട്ടത്. പക്ഷെ ഇതിനെല്ലാം സാക്ഷിയായി രണ്ട് ദിവ്യ കണ്ണുകള്‍ അതുക്കും മേലേയുണ്ടായിരുന്നു. സരിതയെ ഇറക്കി ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാന്‍ വിഫലശ്രമം നടത്തിയ നൃശംസനെ ഇന്ന് ഏറ്റവും കൂടുതല്‍ വാഴ്ത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ മകനാണ്. എന്തൊരു ഉദാരമനസ്‌കന്‍! എന്തുകിട്ടി കൂട്ടാ. പൂ പോലെയുള്ള ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ശവക്കല്ല റയില്‍ കിടന്ന് നിസ്സഹായത കൊണ്ട് വീര്‍ പ്പുമുട്ടുന്നുണ്ടാകും! മുഖ്യമന്ത്രി എന്ത് ചെയ്തു എന്നാണ് ഈ മകന്‍ പറയുന്നത്? മുഖ്യമന്ത്രി റോമില്‍ പോയി പ്രാര്‍ഥിച്ചോ?അതോ ജീവകാരുണ്യ ഔഷധം അവിടെനിന്ന് കൊണ്ടുവന്നോ? എന്തിനത് രഹസ്യമാക്കിവെക്കുന്നു? എത്രകോടി തന്നു? തുറന്ന് പറയൂ മോനേ. പച്ചനോട്ട് കെട്ട് വെച്ച് പ്രതിഫലം നല്കി വശീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കടല്‍ മുഴുവന്‍ വറ്റിക്കേണ്ടതില്ല. മുറുക്കിയ കൈയിലെ ഏതാനും വിരല്‍ തുറന്നാല്‍ മതി. ഇത്രയും കണ്ടപ്പോള്‍ തന്നെ അത്രയും കണ്ണഞ്ചി പോയോ ഈ രാഷ്ട്രീയ കിടാവിന്. കേരളത്തിലെ രാഷ്ട്രീയക്കാരുടെ മുഖം നോക്കിയാല്‍ മുമ്പ് ഒരുകാലത്തും കണ്ടിട്ടില്ലാത്ത അമ്പരപ്പ് കാണാം. അഗ്‌നിപര്‍വതത്തിന്റെമുകളില്‍ ഇരിക്കുന്ന പ്രതീതിയാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മുഖങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?
ടി പി കൊല്ലപ്പെടുന്നതിന് പിന്നാലെ പൊലീസ് സേന കാട്ടിയ ധീരതയും അര്‍പ്പണബോധവും സൈനിക മുറയും അന്വേഷണ മികവും അതിനും ഏതാനും ദിവസം മുമ്പ് കാട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ ടി പിയെ പിണറായി വിജയനും പ്രാദേശിക നേതാക്കളും ഭീഷണിപ്പെടുത്തിയ തരത്തില്‍ തന്നെ പൈശാചികമായി കശാപ്പ് ചെയ്യാനാകുമായിരുന്നില്ല. എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിപിഎമ്മില്‍ കുറ്റവാസനയുള്ളവരെ എങ്ങിനെയാണ് പരിശീലിപ്പിച്ച് കാട്ടാളന് തുല്ല്യമാക്കുന്നതിന്റെ ബാലപാഠം പോലും മനസിലാക്കാത്ത ശിശുവായിരുന്നു ഉമ്മന്‍ചാണ്ടി. സിപിഎമ്മില്‍ ദശാബ്ദങ്ങള്‍ പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. എനിക്കറിയാം പാര്‍ട്ടിയോട് കലഹിച്ചാല്‍ എന്ത് സംഭവിക്കുമെന്ന്. അതില്‍ നെല്ലിടയ്ക്ക് എങ്കിലും രക്ഷപ്പെട്ടത് വി എസ് മാത്രമാണ്.പക്ഷെ അങ്ങിനെ ഉടല്‍ അനക്കാനാകാത്ത ഒരായുസ് കിട്ടിയത് കൊണ്ട് എന്ത് ഗുണം? വി എസിന്റെ ശരീരത്തിലേക്ക് കയറ്റിയ ഔഷധത്തിന്റെ ശരി തെറ്റുകളെ കുറിച്ചു ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല.
പ്രപഞ്ചത്തില്‍ മനസിന് പിടികിട്ടാത്ത എന്തൊക്കെയോ സത്യങ്ങള്‍ ഉണ്ടെന്ന് എന്നെ സംശയം ജനിപ്പിച്ചത് എന്റെ അനുഭവങ്ങള്‍ ആണ്. അതെഴുതാന്‍ ഇത്രയും സ്ഥലം മതിയാകില്ല. ജനശക്തി തന്നെ വേണം. അതാണ് എന്റെ നിഘണ്ടു. പക്ഷെ ഇന്ന് അതിനുള്ള പാങ്ങില്ല. ഞാന്‍ നിസ്വനാണ്. മരണം വരെ അങ്ങിനെ ആയിരിക്കുകയും ചെയ്യും. ലാഭേച്ഛ ഞങ്ങളുടെ ലക്ഷ്യമല്ല. ഉദാരമതികളില്‍ നിന്ന് ലഭിച്ച പലിശ രഹിത വായ്പ്പ കൊണ്ടാണ് 20 വര്‍ഷം ഞങ്ങള്‍ ഓടിയത്. ആ ഭാരം ഞങ്ങള്‍ തലയില്‍ നിന്ന് മിക്കവാറും ഇറക്കിവെച്ചു. ഇനിയും അഭ്യുദയ കാംക്ഷികളെ ബുദ്ധിമുട്ടിക്കണോ എന്നാണ് ഞങ്ങള്‍ക്കു മുന്നില്‍ ഉയരുന്ന ചോദ്യം. പക്ഷെ ജനശക്തിക്ക് പകരം ഒന്ന് എങ്ങും കാണുന്നില്ല. ജനശക്തി ഞങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഒ എന്‍ വി ഞങ്ങളെ അനുഗ്രഹിച്ചത് മറക്കാനാകില്ല. 'ഈ വെളിച്ചം ഒരിക്കലും കെടരുത്' എന്ന്. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് തന്നെ തന്റെ ആദ്യ കവിത അച്ചടിച്ച പ്രസിദ്ധീകരണമാണ് ഇത്. അതേ വികാരം സുഗതകുമാരിയും ഇ എം എസിന്റെ മകള്‍ ഡോ മാലതിയും മറ്റും ആ വേദിയില്‍ പങ്കിട്ടിരുന്നു. പക്ഷെ 20 വര്‍ഷത്തോളം ഞങ്ങള്‍ ഓടി. നൂറുകണക്കിന് എഴുത്തുകാര്‍ക്ക് ജന്മം നല്കി. ഇപ്പോള്‍ ഞങ്ങള്‍ക്ക് പഞ്ഞകാലമാണ്. പ്രതീക്ഷയോട് കാത്തിരിക്കാം.
https://www.facebook.com/Malayalivartha