പോലീസിന്റെ കണ്ണെത്താ ദൂരത്ത് കളക്‌ടറെ കൊള്ളയടിച്ചു, 5000 രൂപയും 12 പവനും പോയി
സെക്രട്ടറിയേറ്റിന് സമീപമുള്ള നവരത്‌ന ഹോട്ടലിലെ 201 നമ്പര്‍ മുറിയില്‍ താമസിച്ച വയനാട് കളക്‌ടര്‍ കെ.ജി. രാജുവിന്റെ 12 പവന്റെ മാലയും 5000 രൂപയും കൊള്ളയടിക്കപ്പെട്ടു.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇന്നലെ വൈകിട്ട് തലസ്ഥാനത്തെത്തിയ കെ.ജി രാജു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. കളക്‌ടര്‍ ഉറങ്ങിക്കിടക്കവേ ജന്നല്‍ വഴി അകത്തു കടന്ന കള്ളന്‍ മേശപ്പുറത്തു വച്ചിരുന്ന പേഴ്‌സും മാലയുമാണ് കൈക്കലാക്കിയത്.
ശബ്‌ദം കേട്ട് ഉണര്‍ന്ന കളക്‌ടര്‍ ബഹളം വച്ചെങ്കിലും കള്ളന്‍ ജനല്‍ വഴി പുറത്ത് ചാടുകയായിരുന്നു. തൊട്ടടുത്തുള്ള 202 നമ്പര്‍ മുറിയിലും കള്ളന്‍ മോഷണം നടത്തിയിരുന്നു. അവിടെ നിന്നും 3000 രൂപയാണ് മോഷ്‌ടിച്ചത്.
തുടര്‍ന്ന് കളക്‌ടറുടെ പരാതി പ്രകാരം പോലീസെത്തി. കറുത്ത നിറമുള്ളയാളാണ് മോഷണം നടത്തിയതെന്ന് കളക്‌ടര്‍ പോലീസിനോട് പറഞ്ഞു.
പേഴ്‌സ് പിന്നീട് സേവ്യേഴ്‌സ് ബാറിന് സമീപം നിന്ന് കണ്ടെടുത്തു.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ കെ.ജി. ബാലകൃഷ്‌ണന്റെ സഹോദരനാണ് കെ.ജി.കെ.ജി. രാജു.
തലസ്ഥാനത്ത് കന്റോള്‍മെന്റ് സ്റ്റേഷന് സമീപം നടന്ന ഈ വിഐപി മോഷണം വലിയ വാര്‍ത്താപ്രാധാന്യം നേടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha