കെഎസ്‌എഫ്‌ഇയുടെ ലാഭം ഉയര്‍ന്നു
കെഎസ്‌എഫ്‌ഇ യുടെ ബിസിനസ് ടേണോവര്‍ 2010-11 ല്‍ 12,333 കോടിയായിരുന്നത് ഇപ്പോള്‍ 16,507 കോടിയായി ഉയര്‍ന്നു. 4174 കോടിയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത് ; 34%. ഇക്കൊല്ലം 18,000 കോടിയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2015 ല്‍ ബിസിനസ് ടേണോവര്‍ 25,000 കോടിയായാക്കണമെന്നാണ് ലക്ഷ്യം. കെഎസ്‌എഫ്‌ഇ യുടെ ലാഭം 2011-12 ല്‍ 60.41 കോടിയും അറ്റാസ്‌തി 218.41 കോടിയായും ഉയര്‍ന്നു. 2009-10 ല്‍ ഇത് യഥാക്രമം 36.77 കോടിയും 167.86 കോടിയുമായിരുന്നു. 2010-11 ല്‍ 52.15 കോടിയും 191.13 കോടിയുമായിരുന്നു.
2011 മാര്‍ച്ച് 31 വരെ 1711 കോടി വായ്‌പനല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2181 കോടിയായി വര്‍ധിപ്പിച്ചു. 470 കോടിയുടെ വര്‍ധന; 27%.
2011-12-ല്‍ ബജറ്റില്‍ പ്രഖ്യാപിച്ച വിദ്യാധനം വായ്‌പാ പദ്ധതിയില്‍ ഒരുകോടിയോളം രൂപയുടെ വായ്‌പ അനുവദിച്ചു. സാമ്പത്തികമായി പിന്നോാക്കം നില്‍ക്കുന്നവര്‍ക്ക് 4% സബ്‌സിഡി കിഴിച്ച് 8% പലിശക്കാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
2012 ലെ ബജറ്റ് പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ ഊര്‍ജ സംരക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഹരിതംവായ്‌പാ പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിവിധ വായ്‌പാ പദ്ധതികളില്‍ നല്‍കാവുന്ന പരമാവധി തുക വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു.
സ്വര്‍ണപണയം 3 ലക്ഷത്തില്‍ നിന്നും 25 ലക്ഷമാക്കി. വ്യക്തിഗത വായ്‌പ 10 ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കി. കണ്‍സ്യുമര്‍ ലോണ്‍ 10 ലക്ഷം 15 ലക്ഷമാക്കി. ഭവനവായ്‌പ 25 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി. ചിട്ടിവായ്‌പ 25 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി. സുഗമ, അക്ഷയ ഓവര്‍ ഡ്രാഫ്‌റ്റ് 1 ലക്ഷത്തില്‍ നിന്നും 2 ലക്ഷമാക്കി. 207 കോടി ലക്ഷ്യമിട്ട ഭാഗ്യവര്‍ഷ ചിട്ടിയില്‍ 246 കോടി സമാഹരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം 157 കോടിയാണ് സമാഹരിച്ചത്. 57% വര്‍ധനവ്. ആള്‍ജാമ്യ പരിധി 5 ലക്ഷത്തില്‍ നിന്നും 10 ലക്ഷമാക്കി. വസ്‌തുജാമ്യ പരിധി 1 കോടിയില്‍ നിന്നും ഒന്നരകോടിയാക്കി.
2011 മാര്‍ച്ച് 31 ന് 366 ശാഖകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 437 ആയി ഉയര്‍ന്നു. മൂന്നു വര്‍ഷത്തിനകം എല്ലാ പഞ്ചായത്തുകളിലും ശാഖ ആരംഭിക്കുമെന്ന 2012-13 ബജറ്റ് വാഗാദാനം നടപ്പിലാക്കിവരികയാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എല്ലാ ശാഖകളെയും ബന്ധിപ്പിക്കുന്ന കോര്‍സൊല്യൂഷന്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെഎം മാണി പറഞ്ഞു. ഇതോടെ ഏത് ശാഖയില്‍ നിന്നും മറ്റ് ശാഖകളിലുള്ള ഇടപാടുകള്‍ നടത്താനാവും. ബാങ്കുകളുമായി സഹകരിച്ച് എ.ടി.എപ്പുകളില്‍ നിന്നും കെ.എസ്.എഫ്.ഇ-ലെ ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ അവസരം ഒരുക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.
സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്‌എഫ്‌ഇ ചിട്ടികള്‍ നടത്തുന്നത് ചിട്ടി ഫണ്ട് നിയമം 1982 ലെ നിബന്ധനകള്‍ക്കും കേരള ചിട്ടിഫണ്ട് ചട്ടങ്ങള്‍ 2012 ലെ വ്യവസ്ഥകള്‍ക്കും വിധേയമായിട്ടാണെന്ന് ധനമന്ത്രി പറഞ്ഞു. ലാഭവിഹിതം, ഗ്യാരണ്ടി കമീഷന്‍, സര്‍വീസ് ചാര്‍ജ് ഇനങ്ങളിലായി
https://www.facebook.com/Malayalivartha