സ്വത്ത് തര്‍ക്കം രണ്ട് ആണ്‍കുട്ടികളെ അച്ഛന്റെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു, അമ്മയ്‌ക്കും വെട്ടേറ്റു
പത്തനംതിട്ട റാന്നിയില്‍ രണ്ട് കുട്ടികളെ പിതൃസഹോദരന്‍ കഴുത്തറുത്ത് കൊന്നു. റാന്നി കീക്കൊഴൂരിലാണ് രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത്. മെല്‍വിന്‍ (6),മെബിന്‍ (4) എന്നീ ആണ്‍കുട്ടികളെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അമ്മ ബിന്ദുവിനും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് ഭാഗം വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പിതൃസഹോദരന്‍ ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ ഗള്‍ഫിലാണ്. ഇയാളുടെ സഹോദരന്‍ ഷിബു ഓട്ടോ ഡ്രൈവറാണ്. കുട്ടികള്‍ അമ്മയ്ക്കും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. വീട്ടിലെ മറ്റുള്ളവര്‍ പള്ളിയില്‍ പോയ സമയത്താണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം.
കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹങ്ങള്‍ കോഴഞ്ചേരിയിലെ ആശുപത്രിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha