സീരിയല്‍ നടിയുടെ വീട്ടില്‍ അനാശാസ്യം, ഉന്നതര്‍ ഇടപെട്ട് രക്ഷപെടുത്തി
സീരിയല്‍ നടി വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയത് നാട്ടുകാര്‍ തടഞ്ഞു. അഞ്ചംഗ സംഘത്തെ പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഉന്നതര്‍ ഇടപെട്ട് രക്ഷപെടുത്തിയതായി ആരോപണം. പ്രമുഖ സീരിയലുകളില്‍ സഹോദരി വേഷം ചെയ്യുന്ന രണ്ടക്ഷരമുള്ള പേരുള്ള നടിയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
കോട്ടയം കുറുവിലങ്ങാട് മരങ്ങാട്ടുപള്ളി ഇലയ്ക്കാട് ഭാഗത്ത് വീട് കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിവന്നത്. കഴിഞ്ഞ ദിവസം പ്രമുഖ ഗുണ്ട ചിരട്ടപ്പൂള്ളിന്റെ നേതൃത്വത്തില്‍ രണ്ട് പേര്‍ ഈ വീട്ടിലെത്തിയതോടെയാണ് പ്രശ്‌നം വഷളായത്. സംഭവത്തെ തുടര്‍ന്ന് നടിയുടെ സഹോദരനും തിരുവല്ല, ചങ്ങനാശേരി സ്വദേശികളയ രണ്ട് സ്ത്രീകളും ഇറങ്ങി ഓടി.
നടിയെ അടക്കം പിടികൂടിയവരെ പൊലീസ് പിന്നീട് വെറുതെ വിട്ടു. ഉന്നതരുടെ ഇടപെടല്‍ കാരണമാണിതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സഹോദരന്‍ പാലായിലെ മറ്റൊരു പ്രമുഖ ഗുണ്ടയെ ഇറക്കി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടി എടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha