മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ 22 പേര്‍ അറസ്റ്റില്‍; സംഭവം ഇടതുമുന്നണിക്ക് കളങ്കമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 22 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കൂടാതെ പി.ജയരാജന്‍,എം.വി ജയരാജന്‍,പി.കെ.ശ്രീമതി,കെ.കെ നാരായണന്‍,സി.കൃഷ്‌ണന്‍ എന്നിവര്‍ക്കെതിരേയും കേസെടുക്കും. കല്ലേറ് ഉണ്ടാകുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരെയാണ് കസ്‌റ്റഡിയില്‍ എടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലുമാണ് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി എന്‍ ശങ്കര്‍റെഡ്ഡിയും കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആണ് അന്വേഷിക്കുന്നത്.
പോലീസ് സേനയുടെ ഔദ്യോഗിക പരിപാടിക്കിടയില്‍ തന്നെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചാണ് ശങ്കര്‍റെഡ്ഡി അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുക കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആയിരിക്കും.
അതേസമയം ആക്രമണത്തെ തള്ളിപ്പറഞ്ഞ് സി.പി.ഐ രംഗത്തെത്തി. ഇത് ഇടതുമുന്നണിക്കു കളങ്കമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെകുറിച്ച് ഇന്നു ചേരുന്ന എല്‍.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും. പോലീസ് സുരക്ഷ ഭേദിച്ച് മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha