കല്ലേറ്: തിരുവഞ്ചൂരിനെതിരെ രമേശ് ഹൈക്കമാന്റില്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കല്ലേറില്‍ പരിക്കേറ്റത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേട് കാരണമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി രമേശിനുള്ള ശീതസമരം ഇതോടെ മുക്കുകയാണ്.
അതേസമയം പോലീസിന്റെ ഭാഗത്ത് നിന്നും പിടിപ്പുകേടുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്‌ച വൈകിട്ട് ഹൈക്കമാന്റിനെ അറിയിച്ചു.
ഏതായാലും ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് അതൃപ്‌തരാണ്. സംസ്ഥാന മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കഴിയാത്ത പോലീസിനെ എന്തിനുകൊള്ളാമെന്നാണ് ഹൈക്കമാന്റ് ചോദിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റതിന്റെ പേരില്‍ തിരുവഞ്ചൂരിനെ മാറ്റാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചതായി അറിയുന്നു.
തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ കണ്ട് സാഹചര്യങ്ങള്‍ വിവരിച്ചതായും സൂചനയുണ്ട്. തനിക്ക് നേരേയുണ്ടായത് വധശ്രമമാണെന്ന മട്ടിലുള്ള പോലീസിന്റെ റിപ്പോര്‍ട്ട് വായിച്ച് മുഖ്യമന്ത്രി ചിരിച്ചു തള്ളിയതായും അറിയുന്നു.
സി.പി.എം പ്രതിഷേധം അതിരുകടക്കുമെന്ന വിവരം ഇന്റലിജന്‍സുകാര്‍ തന്നെ അറിയിച്ചിരുന്നതായി ആശുപത്രി വിട്ട മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്റ്റേഡിയത്തിലേക്കുള്ള മൂന്നു ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ചുകൊണ്ടാണ് വഴി മാറി സഞ്ചരിച്ചത്. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഒളിച്ചോട്ടമാണെന്ന് വ്യാഖ്യാനിക്കും. കല്ലേറില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന പിണറായിയുടെ പ്രസ്‌താവന ആത്മാര്‍ത്ഥതയുളളതാണെങ്കില്‍ കേരളം സ്വാഗതം ചെയ്യും- മുഖ്യമന്ത്രി പറഞ്ഞു.
കാറിനുമുമ്പില്‍ പ്രവര്‍ത്തകര്‍ ചാടി വീണപ്പോള്‍ പോലീസ് എവിടെ പോയെന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യത്തിന് അര്‍ത്ഥമേറെയുണ്ടെന്നാണ് ഹൈക്കമാന്റിന്റെ നിരീക്ഷണം. പോലീസില്‍ ഒരു വിഭാഗം സി.പി.എമ്മുമായി സഹകരിച്ചു എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. കണ്ണൂരിലെ പോലീസിനെ കുറിച്ച് കെ. സുധാകരന്‍ നേരത്തെ ഉന്നയിച്ച ആക്ഷേപങ്ങള്‍ സത്യമാണെന്നും ഐ വിഭാഗം നേതാക്കള്‍ പറയുന്നു.
തിരുവഞ്ചൂരിനെ പ്രതിരോധിക്കാന്‍ തന്നെയാണ് എ ഗ്രൂപ്പിന്റെ തീരുമാനം. തിരുവഞ്ചൂരിനെ സംരക്ഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി മന്ത്രി കെ.സി.ജോസഫിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha