ബുള്ളറ്റ് പ്രൂഫ് കാറും സെഡും സ്വീകരിക്കില്ല, സുരക്ഷാപ്രശ്‌നം പറഞ്ഞ് ജനങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ നോക്കണ്ടെന്ന് മുഖ്യമന്ത്രി
ബുള്ളറ്റ് പ്രൂഫ് കാര്‍ ഉള്‍പ്പെടെ നല്‍കി തന്നെ സംരക്ഷിക്കാനുള്ള പോലീസിന്റെ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കാനിടയില്ല. ഇപ്പോഴുള്ള സെക്യൂരിറ്റി തന്നെ അനാവശ്യമാണെന്നാണ് മുഖ്യമന്ത്രിയുടെ മനസിലിരുപ്പ്. സെഡ്, എ കാറ്റഗറി സുരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സുരക്ഷാപ്രശ്‌നം പറഞ്ഞ് ജനങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ നോക്കണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കണ്ണൂരിലെ സംഭവങ്ങളില്‍ പോലീസിന്റെ പ്രവര്‍ത്തനം തൃപ്‌തികരമല്ലെന്ന അഭിപ്രായം മുഖ്യമന്ത്രി തന്റെ വിശ്വസ്‌തരുമായി പങ്കു വച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇത്തരം സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ പരിപാടി റദ്ദാക്കാന്‍ തനിക്ക് ഉപദേശം ലഭിച്ച കാര്യം മുഖ്യമന്ത്രി ഓര്‍ത്തു. പോലീസിന്റെ പരിപാടിക്കെത്തിയ തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പങ്കു വച്ചു.
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സംരക്ഷണത്തിനായി 800 പോലീസുകാരെ ഏര്‍പ്പാട് ചെയ്‌തിരുന്നതായി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ ബുള്ളറ്റ് പ്രൂഫ്‌കാറല്ല വിശ്വസ്‌തരായ ഉദ്യോഗസ്ഥരെ വേണം തനിക്ക് സംരക്ഷണം നല്‍കാന്‍ ഏല്‍പ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. ബലപ്രയോഗം പാടില്ലെന്ന് താന്‍ വിലക്കിയതായി മുഖ്യമന്ത്രിയും സമ്മതിച്ചു.
പോലീസിന്റെ പക്കല്‍ ആധുനിക സൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും കല്ലുമായി നില്‍ക്കുന്ന അക്രമികളെ കണ്ടെത്താന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രിയും കരുതുന്നു. തന്റെ നീരസം അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയെ അറിയച്ചതായാണ് വിവരം. അതത് സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ അവര്‍ക്ക് വിശ്വസ്‌തരായ ഉദ്യോഗസ്ഥരെയാണ് താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കാറുള്ളത്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അത്തരം കീഴ് വഴക്കങ്ങളില്ല. അതും മുഖ്യമന്ത്രിക്ക് വിനയായിട്ടുണ്ട്. ചീഫ് സെക്രട്ടറി ഭരത്ഭൂഷണും കണ്ണൂര്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തനാണ്. ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ അദ്ദേഹം അതൃപ്‌തി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha