ശ്രീധരന്‍നായരുടെ രഹസ്യമൊഴി വിഎസിന് ലഭിച്ചു, സരിതയെ മുഖ്യമന്ത്രി പിന്താങ്ങിയെന്ന് മൊഴി
സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് കോന്നി സ്വദേശി ശ്രീധരന്‍നായരുടെ രഹസ്യമൊഴി പുറത്ത്. മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷിച്ചതിനെ തുടര്‍ന്നാണ് മൊഴിപ്പകര്‍പ്പ് വിഎസ് അച്യുതാനന്ദന് ലഭിച്ചത്. മൊഴിപകര്‍പ്പിന്റെ അഞ്ചാം പേജിലാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശം. സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി മൊഴിയില്‍ പറയുന്നു.
പദ്ധതിയെ മുഖ്യമന്ത്രി പിന്താങ്ങി. സോളാര്‍ നല്ല പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായും മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ പറയുന്നു. പദ്ധതിക്ക് സബ്സിഡിയും എല്ലാ വിധ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ക്ഷാമത്തിന് ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്ന് പറഞ്ഞു. ദുരിത്വാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യമന്ത്രി ടെന്നി ജോപ്പനാണ് കൈമാറിയത്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ ശെല്‍വരാജ് എംഎല്‍എയും ഉണ്ടായിരുന്നു. കൂടിക്കാഴ്ച്ചക്ക് ശേഷം ലിഫ്റ്റില്‍ മുഖ്യമന്ത്രിക്കൊപ്പമാണ് താഴെയെത്തിയതെന്നും മൊഴി പകര്‍പ്പില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സരിതയ്ക്ക് പണം നല്‍കിയത്. ധൈര്യമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി പറഞ്ഞു. തന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് സരിതയാണ്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ളത് പോലെയായിരുന്നു പെരുമാറ്റം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയ്ക്ക് വലിയ സ്വാധീനമുള്ളതായി തോന്നിയെന്നും ശ്രീധരന് നായര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha