യാത്രക്കാരിയെ കടന്നു പിടിച്ച് കരണത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി
കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ സി.പി. സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടി വീട്ടിലേക്ക് പോകവെയായിരുന്നു സംഭവം. കായംകുളം ബസില്‍ കയറിയ യുവതിയെ ബസിന്റെ സ്റ്റെപ്പില്‍ വെച്ച് സുരേഷ് കയറിപ്പിടിക്കുകയായിരുന്നു. കരണത്തടിച്ച പെണ്‍കുട്ടിയെ മുഖത്തടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
ഇയാളെ മരട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനെതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha