ക്രൂരത അവസാനിക്കുന്നില്ല... അമ്മയും കാമുകനും ചേര്‍ന്ന് മകളെ കൊന്നു, 5 വയസുകാരനെ രണ്ടാം നിലയില്‍ നിന്നും എടുത്തെറിഞ്ഞു
കുഞ്ഞുങ്ങളുടെ നേരെയുള്ള ക്രൂരത അവസാനിക്കുന്നില്ല. കഴിഞ്ഞയാഴ്‌ചയാണ് പത്തനംതിട്ടയില്‍ രണ്ട് കുരുന്നുകളെ കഴുത്തറുത്ത് കൊന്ന വാര്‍ത്ത വന്നത്. ഇപ്പോള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റ് രണ്ട് വാര്‍ത്ത കൂടി വന്നിരിക്കുന്നു. ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയപ്പോള്‍ കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു.
എറണാകുളം ചോറ്റാനിക്കരയില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയായ അക്‌സയെയാണ് മാതാവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപെടുത്തിയ ശേഷം കാമുകന്‍ കുട്ടിയെ കുഴിച്ച് മൂടുകയായിരുന്നു. കുട്ടിയുടെ അമ്മ റാണിയേയും അമ്മയുടെ കാമുകന്‍ രഞ്ജിത്തിനേയും സുഹൃത്ത് ബെയ്‌സിലിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജിലാണ് രണ്ടാംനിലയില്‍ നിന്നും താഴേക്കെറിഞ്ഞത്. അഞ്ചു വയസ്സുകാരനായ സുജിത്തിനാണ് അപകടം സംഭവിച്ചത്. നെഞ്ചിനും കൈക്കും പരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷള്‍ നല്‍കി വരികയാണ്. സംഭവത്തില്‍ കോലഞ്ചേരി സ്വദേശി ജോബിയെന്നയാളെ പോലീസ് പിടികൂടി. ഇയാള്‍ക്ക് കുട്ടിയുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha