ചോറ്റാനിക്കരയില്‍ കൊല്ലപ്പെട്ട നാലുവയസുകാരി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്
ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയുടെ കാമുകന്‍ രഞ്‌ജിത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്.
അമ്മയായ റാണിയും കാമുകന്‍ രഞ്‌ജിത്തും ഇയാളുടെ സുഹൃത്തും കൂടിയാണ് അക്‌സയെന്ന നാലുവയസുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. അമ്മയായ റാണിയുടെ സമ്മതത്തോടെ രഞ്‌ജിത്താണ് കുട്ടിയെ കൊന്നത്. ഇക്കാര്യം ഇയാള്‍ പോലീസിനു മുന്‍പില്‍ സമ്മതിച്ചിരുന്നു. കൊലക്കുശേഷം റാണിതന്നെ കുട്ടിയെ കാണാനില്ല എന്നുകാട്ടി പോലീസില്‍ പരാതിനല്‍കി. എന്നാല്‍ സംശയം തോന്നിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്‌തതോടെ സത്യം പുറത്തുവരുകയായിരുന്നു.
റാണി പല സ്ഥലങ്ങളിലും മാറി മാറി താമസിക്കുമ്പോള്‍ രഞ്ജിത്തും കൂടെയുണ്ടായിരുന്നു. ഇതിനിടയില്‍ രഞ്ജിത്തിന്റെ സഹായിയായ ബേസിലും ഇവര്‍ക്കൊപ്പമെത്തി. മാസങ്ങള്‍ക്ക് മുമ്പ് മാമലയില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും മര്‍ദ്ദിക്കുകയും പറഞ്ഞയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ചോറ്റാനിക്കര അമ്പാടിമലയില്‍ താമസമാക്കിയത്. റാണിയുമായി പ്രതികള്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നാല് വയസ്സുള്ള മൂത്തകുട്ടി അക്‌സ തടസ്സമായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha