കണ്ണൂര്‍ ഡി.സി.സി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചു; പോലീസിന് വീഴ്‌ചപറ്റിയെന്ന് നേതാക്കള്‍
കണ്ണൂര്‍ ഡി.സി.സി ഓഫീസ് ആക്രമിച്ചു. ഇന്നലെ രാത്രിയാണ് അജ്ഞാതര്‍ ഡി.സി.സി ഓഫീസിനു നേരെ ആക്രമണം നടത്തിയത്. സി.പി.ഐ.എം ആണ് അക്രമത്തിനു പിന്നിലെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കുന്നതിലും പോലീസിനു വീഴ്ച പറ്റിയെന്നു ഡി.സി.സി നേതാക്കള്‍ കുറ്റപ്പെടുത്തി.
അതേസമയം കല്ലേറ് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഡി.സി.സി ഓഫീസുകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നു കെ.സുധാകരന്‍ എം.പിയും ആരോപിച്ചു. ഇനി പൊലീസിന്റെ സംരക്ഷണം ആവശ്യമില്ലെന്നും തങ്ങളുടെ കാര്യം തങ്ങല്‍ തന്നെ നോക്കിക്കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടക്കുന്നത് സി.പി.ഐ.എമ്മിന്റെ റൗഡിസമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha