ശ്വേതാമേനോന് സംഭവിച്ചതെന്ത്? ശ്വേത മേനോനെ കയറിപ്പിടിച്ചത് ദേശീയ പാര്‍ട്ടിയുടെ ജന പ്രതിനിധി
വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേയ്‌ക്ക് പറക്കുന്ന പ്രശസ്‌ത സിനാമാതാരം ശ്വേതാ മേനോന്‍ കേരളത്തെ പിടിച്ച് കുലുക്കാന്‍ പോകുകയാണ്. തന്നെ കയറിപ്പിടിച്ച രാഷ്‌ട്രീയ നേതാവിന്റെ പേര് കൊല്ലം ജില്ലാ കളക്‌ടര്‍ ബി മോഹനന്‍ ഐഎഎസിന് ഇതിനകം ശ്വേത പറഞ്ഞു കഴിഞ്ഞു.
സംഭവം ഇങ്ങനെ...
വള്ളംകളിയുടെ നാട്ടില്‍ ലോകം അറിയപ്പെടുന്ന ബിസിനസുകാരനായി ഉയര്‍ന്ന രവിപിള്ള 2011ല്‍ തന്റെ കൊല്ലം നാട്ടുകാര്‍ക്കായി ഏര്‍പ്പെടുത്തിയ വള്ളം കളിയാണ് പ്രസിഡന്‍ഷ്യല്‍ ട്രോഫി. ഇന്ത്യയിലിലെ തന്നെ പ്രമുഖ വിവിഐപികളെ കൊണ്ടുവന്ന് ഈ കൊല്ലം വള്ളം കളി വളരെപെട്ടെന്ന് പ്രശസ്‌തമാക്കാന്‍ രവി മുതലാളിക്ക് കഴിഞ്ഞു. 2011ല്‍ അന്നത്തെ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലായിരുന്നു ഉദ്‌ഘാടനം.
ഇതോടൊപ്പം മുതലാളിയുടെ പ്രീതിയ്‌ക്കായി പല മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളും വിളിച്ചും വിളിക്കാതെയും വള്ളം കളിക്ക് വര്‍ഷാവര്‍ഷം എത്താറുണ്ട്. അങ്ങനെ രാഷ്‌ട്രപതിയുടെ പേരിലുള്ള ഈ വള്ളംകളിയാണ് ഒരുസംഘാടക അംഗം കൂടിയായ നേതാവിനാല്‍ അപമാനിക്കപ്പെടുന്നത്.
ഈ വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ വള്ളം കളിയുടെ മുഖ്യ അതിഥികളായിരുന്നു ശ്വേത മേനോനും കലാഭവന്‍ മണിയും. പ്രസവം സിനിമയിലാക്കിയതു മുതല്‍ ശ്വേതയെ ഒന്ന് നേരിട്ട് കാണാന്‍ കാത്തിരുന്നവരാണ് കൊല്ലം കാര്‍. ഈ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ശ്വേതാമേനോനെ മുംബൈയില്‍ നിന്നും കൊണ്ടു വന്നത്. അങ്ങനെ സ്വന്തം നാട്ടില്‍വച്ച് ശ്വേതയെക്കാണാന്‍ നാട്ടുകാര്‍ ഓടിക്കൂടി. സാധാരണ ആരാധാകരാണ് നടിമാരെ പലപ്പോഴും പിച്ചുകയും മാന്തുകയും പറ്റിയില്ലെങ്കില്‍ തൊട്ടെങ്കിലും നോക്കാന്‍ തയ്യാറാകുന്നത്. എന്നാല്‍ നാട്ടുകാര്‍ ശ്വേതയ്‌ക്ക് ഒരു ശല്യമായതേ ഇല്ല.
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറയുന്നതു പോല ശ്വേതയെക്കണ്ടപ്പോള്‍ ഒരാള്‍ സര്‍വ്വതും മറന്നു. നാട്ടുകാര്‍ , മറ്റ് നേതാക്കന്മാര്‍ , പത്രക്കാര്‍ , ലൈവ് ക്യാമറകള്‍ , മാനഹാനി അങ്ങനെ എല്ലാം. കേരളത്തിലെ അറിയപ്പെടുന്ന നേതാവും പ്രമുഖ രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ ജനപ്രതിനിധിയും, അറിയപ്പെടുന്ന ഗ്രൂപ്പ് നേതാവുമാണ് ഇയാള്‍ .
ശ്വേത കാറില്‍ വന്നിറങ്ങിയതു മുതല്‍ പോകുന്നതുവരെ ഈ നേതാവ് ശ്വേതയുടെ പുറകേ കൂടി. മാധ്യമ പ്രവര്‍ത്തകരുടേയും ആരാധകരുടേയും ഇടയിലൂടെ ശ്വേത നടന്നപ്പോള്‍ ഈ ആരാധ്യനായ നേതാവ് ശ്വേതയുടെ അംഗലാവണ്യത്തില്‍ മയങ്ങി, ചര്‍മ്മം കണ്ടാല്‍ പ്രസവിച്ചെന്ന് പറയത്തില്ല എന്ന മട്ടില്‍ തൊട്ടും തലേടിയും നടന്നു. ആര്‍ക്കും ഈ നേതാവില്‍ സംശയം തോന്നിയില്ല. കാരണം പ്രായവും അതാണ്. ഇടയ്‌ക്ക് ശ്വേത നേതാവിനെ ശ്രദ്ധിച്ചു. അറിയാതെ തട്ടിയതാകുമെന്ന് വച്ച് ആരാധ്യനായ ആ നേതാവിനെ നോക്കി പുഞ്ചിരി തൂകി. നേതാവാകട്ടെ അപ്പോഴേക്കും കൈവിട്ടു പോയി. ശഷ്‌ടിപൂര്‍ത്തിയാകേണ്ട നേതാവ് പെട്ടന്ന് ടീനേജ്‌കാരനായി. ഇടയ്‌ക്ക് വീണ്ടും തിരക്ക് വന്നപ്പോഴും മനപ്പൂര്‍വ്വം തിരക്കുണ്ടാക്കിയും പണിയൊപ്പിച്ച് കൈയ്യില്‍ കയറിപ്പിടിക്കുകയും തുടര്‍ന്ന് ശരീരത്തിന്റെ മൃദുലമായ ചില ഭാഗങ്ങളില്‍ ബലമായി പിടിക്കുകയും ചെയ്‌തു.
ജനക്കൂട്ടത്തിനിടയില്‍ ശ്വേത പ്രതികരിച്ചില്ല. പ്രതികരിച്ചെങ്കില്‍ നേതാവിനെ ജനങ്ങള്‍ പപ്പടമാക്കും. ശ്വേത തന്നെയേല്‍പ്പിച്ച ഡ്യൂട്ടി ഭംഗിയായി ചെയ്‌തു. തന്നെ മനപൂര്‍വ്വം പിടിച്ച നേതാവിനെ ശ്വേത പലവട്ടം നോക്കുകയും ഒതുങ്ങാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ ശ്വേത പ്രസംഗിക്കുന്ന സമയത്ത് ഈ മഹാന്‍ വീണ്ടും ശ്വതയുടെ ശരീരത്തിലേക്ക് ആരോ പിടിച്ച് തള്ളുന്നതു പോലെ അഭിനയിച്ച് ചെന്ന് ബലമായി പലവട്ടം ചായുകയും പിടിത്തം കിട്ടാന്‍ ശ്വേതയുടെ ശരീരത്തില്‍ പിടിക്കുകയും ചെയ്യുന്നു. ശ്വേത എല്ലാം മറന്ന് ആരാധകര്‍ക്കായി ഫ്‌ലൈയിംഗ് കിസ് നല്‍കിയപ്പോള്‍. നേതാവ് വീണ്ടും ആവേശമായി. വീണ്ടും നേതാവ് ശ്വേതയിലേക്ക് ചാഞ്ഞു. ആര്‍പ്പോ ഇര്‍റോ.... വിളിച്ച് കാണികളെ ആവേശത്തിലാക്കി ശ്വേത തന്നെ മുതലാളിയേല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്‌ത് ഡയസ് വിട്ടു. കാന്തം പോലെ നേതാവും ശ്വേതയുടെ പുറകേ ചിലവിക്രിയകള്‍ കാട്ടി പുറകേ നടന്നു.
മ്ലാനമായ ശ്വേതയുടെ മുഖം കണ്ട് പത്രക്കാര്‍ എന്തുപറ്റിയെന്ന് ചോദിച്ചെങ്കിലും ശ്വേത ചിരിച്ച് തള്ളി. തുടര്‍ന്ന് കൊല്ലം ജില്ലാ കളക്‌ടറെ ഫോണില്‍ വിളിച്ച് വാക്കാല്‍ പരാതി നല്‍കി.
ഉച്ചയ്‌ക്ക് നടന്ന സംഭവം ആരും കാര്യമായി എടുത്തില്ല. ചില ചാനലുകാര്‍ക്ക് ചില സംശയം ഉണ്ടായെങ്കിലും ശ്വേത പരാതിപ്പെടാത്തതിനാല്‍ ആരും മിണ്ടിയില്ല. എന്നാല്‍ രാത്രി വൈകി ശ്വേത മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി നേതാവ് അപമാനിച്ച കാര്യം പറഞ്ഞു. നേതാവിന്റെ പേര് പറഞ്ഞില്ല. ആവശ്യമെങ്കില്‍ രേഖാമൂലം പിന്നീട് പരാതി നല്‍കും. കേരളത്തില്‍ തനിക്കിങ്ങനെ അപമാനം ഏറ്റു വാങ്ങേണ്ടി വന്നതിനാല്‍ ശ്വേത തികച്ചും വേദനയിലും അമര്‍ഷത്തിലുമാണ്. ചാനലുകളില്‍ കാണുന്ന വിഷ്വലിലൂടെ നേതാവിനെ ജനങ്ങള്‍ തിരിച്ചറിയട്ടെ എന്നാണ് പറയുന്നത്. അന്നേരം മുതല്‍ മാനസികമായി തളര്‍ന്ന് പോയംന്നും പറഞ്ഞു. എല്ലാം വെട്ടിത്തുറന്ന് പറയുന്ന ശ്വേത പക്ഷെ ആ നേതാവിന്റെ പ്രശസ്‌തിയോര്‍ത്ത് താല്‍കാലികമായി കണ്ണടച്ചെന്നേയുള്ളൂ.
ഇപ്പോള്‍ തന്നെ ആ നേതാവിനെ ചില ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും കളക്‌ടര്‍ക്കും മാത്രം അറിയാം. പക്ഷെ ആ നേതാവിനെ ആരു ചൂണ്ടിക്കാട്ടും? കളക്‌ടര്‍ ഇപ്പഴേ കൈമലര്‍ത്തിക്കഴിഞ്ഞു...
സംശയിക്കുന്ന ആ നേതാവിനെ അറിയാന്‍
ചാനലുകാരും ഡിവൈഎഫ്‌ഐയും ഫേസ്‌ബുക്കും സംശയിക്കുന്നത് പീതാമ്പര കുറുപ്പിനെ
വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha