ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടുക്കിയാത്ര ഒഴിവാക്കി
പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടുക്കിയാത്ര ഒഴിവാക്കി. സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുഖ്യമന്ത്രി യാത്ര റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ തടയാന്‍ രണ്ടായിരത്തോളം സി.പി.എം പ്രവര്‍ത്തകര്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരം.
ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്. അണികള്‍ക്കു പകരം നേതാക്കന്‍മാരെ അണിനിരത്തിയുള്ള പ്രതിഷേധ പരിപാടിക്കായിരുന്നു നീക്കം.
മൂലമറ്റത്തെ അറക്കുളത്തുള്ള എഫ്.സി.ഐ ഗോഡൗണ്‍ ഉദ്‌ഘാടനം ചെയ്യുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രി ഇടുക്കിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്.
https://www.facebook.com/Malayalivartha