അപമാനിച്ചത് പീതാംബര കുറുപ്പും മറ്റൊരു വ്യവസായ പ്രമുഖനുമാണെന്ന് ശ്വേത മേനോന്‍
കൊല്ലത്ത് പൊതുവേദിയില്‍ തന്നെ അപമാനിച്ചത് എംപിയും വ്യവസായ പ്രമുഖനുമാണെന്ന് നടി ശ്വേതാ മേനോന്റെ മൊഴി. കൊല്ലം ഇസ്റ്റ് പോലീസിന് നല്‍കിയ മൊഴിയിലാണ് ശ്വേതയുടെ വെളിപ്പെടുത്തല്‍. അപമാനിച്ച രണ്ടാമനെ കണ്ടാലറിയാമെന്നും ശ്വേത മൊഴി നല്‍കി. ഡി.വൈ.എഫ്.ഐയുടെ പരാതിയിലായിരുന്നു പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്.
ഇതിനിടെ തിരക്കില്‍ ശ്വേതാമേനോനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും മറ്റുള്ളവരാണ് ശല്യം ചെയ്തതെന്നും എന്‍.പീതാംബരക്കുറുപ്പ് എംപി ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചടങ്ങിലെ ഫോട്ടോകളുമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയാണ് കുറുപ്പിന്റെ വിശദീകരണം.
അതേസമയം പീതാംബര കുറുപ്പിനെതിരെയുള്ള പരാതില്‍ ശ്വേത മേനോന്‍ ഉറച്ചു നില്‍ക്കുകയാണ്. പൊതുവേദിയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ശ്വേത മേനോന്‍. അപമാനം മറക്കാനാവില്ലെന്ന് ശ്വേത വ്യക്തമാക്കി. വിശദമായ കത്ത് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കുകയും ചെയ്യും.
കളക്ടറുടെ പ്രതികരണം ഏറെ വിഷമമുണ്ടാക്കിയെന്ന് ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ആരാണ് ഉപദ്രവിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. താന്‍ പരാതിപ്പെട്ടില്ലെന്ന ജില്ലാകളക്ടറുടെ പ്രതികരണം അപമാനിക്കുന്നതിനു തുല്യമാണെന്നും ശ്വേത പറഞ്ഞു.
താന്‍ എല്ലാ കാര്യങ്ങളും ഇന്നലെ തന്നെ കളക്ടറോട് പറഞ്ഞിരുന്നു. നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് കളക്ടര്‍ പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കളക്ടര്‍ നിലപാട് മാറ്റിയത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ശ്വേത പ്രതികരിച്ചു.
ശ്വേതാ മേനോന്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി കൊല്ലം കളക്ടറോട് വിശദാംശങ്ങള്‍ ആരായുകയും ചെയ്തിരുന്നു. പരാതി കിട്ടിയാല്‍ കേസെടുക്കുമെന്നാണ് പോലീസിന്റെയും നിലപാട്.
ശ്വേതയ്‌ക്ക് എന്തു സംഭവിച്ചു എന്നറിയാന്‍ ഈ വാര്‍ത്ത കൂടി വായിക്കുക
ശ്വേതാമേനോന് സംഭവിച്ചതെന്ത്?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha